01 April Wednesday

നിജിക്ക്‌ അഭിമാനം, സന്തോഷം

കെ വി ഹരീന്ദ്രൻUpdated: Thursday Feb 20, 2020
കൊടകര
'ഈ സർക്കാരിൽ അഭിമാനം തോന്നുന്നു.  കൂടാതെ സന്തോഷവും. ഒരു സർക്കാർ ജോലി കിട്ടുക എന്നത്  സ്വപ്നമായിരുന്നു. അത് കളിച്ച് നേടുക എന്നത് മോഹവും.  ഈ സർക്കാർ രണ്ടും സാധ്യമാക്കി. ' സ്പോർട്സ് കോട്ടയിൽ സംസ്ഥാന സർക്കാർ തനിക്ക് ജോലി നൽകുന്നു എന്നറിഞ്ഞ ഉടനെ ഖോ ഖോ കളിക്കാരി വെള്ളിക്കുളങ്ങര മാവിൻചുവട് കോപ്ലി വീട്ടിൽ പരേതനായ സുബ്രൻറെയും ഓമനയുടെയും രണ്ടാമത്തെ മകൾ നിജി ഇങ്ങിനെയാണ്‌ പ്രതികരിച്ചത്. 
പത്താം ക്ലാസ് വരെ വെള്ളിക്കുളങ്ങര പി സി ജി എച് എസിൽ പഠിച്ച നിജി പിന്നീട് ആളൂർ ആർ എം എച്ച് എസിൽ പ്ലസ് റ്റു വും ഇരിഞ്ഞാലക്കുട സെന്റ് ജോസഫ്‌സ് കോളേജിൽ നിന്നും ബിരുദവും നേടി. പിന്നീട് കോഴിക്കോട് യൂണിവേഴ്സിറ്റി കാമ്പസിൽ നിന്നുംബി പെഡ്‌, എം പെഡ്‌ എന്നിവവിജയിച്ചു. നെറ്റും പാസ്സായിട്ടുണ്ട്. 
2005 മുതൽ 2015 വരെ. ഖോ ഖോ ദേശീയ സീനിയർ ടീം അംഗമായിരുന്നു.   2015 ൽ രണ്ടാം സ്ഥാനം നേടിയ കേരള ടീമിലും നിജി അംഗമായിരുന്നു. കാലിക്കറ്റ് യൂണിവേഴ്സിറ്റിക്കു വേണ്ടി 8 വർഷം ബൂട്ട് കെട്ടിയ നിജി മൂന്നു തവണ അവരെ ദേശീയ ജേതാക്കളാക്കുന്നതിൽ മുഖ്യ പങ്ക് വഹിച്ചു. മാള കൊമ്പത്തുകടവ് സ്വദേശിയും ഇലക്ട്രീഷ്യനുമായ സുമേഷാണ് നിജിയുടെ ഭർത്താവ്. 3 വയസ്സുള്ള ഒരു ആൺകുട്ടിയുണ്ട് . നിലവിൽ കൊടകരയിൽ സ്വകാര്യ സ്കൂളിൽ അധ്യാപികയാണ്.
പ്രധാന വാർത്തകൾ
 Top