05 April Sunday

പൗരത്വ ഭേദഗതി നിയമം: സിപിഐ പ്രക്ഷോഭം ഇന്ന്‌

വെബ് ഡെസ്‌ക്‌Updated: Thursday Feb 20, 2020
തൃശൂർ
പൗരത്വ  ഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭത്തിന്റെ ഭാഗമായി സിപിഐ  ആഭിമുഖ്യത്തിൽ  വ്യാഴാഴ്‌ച അണ്ടത്തോട് മുതൽ അഴീക്കോട് വരെ തീരദേശ മേഖലയിൽ പ്രതിഷേധ ജ്വാല ഉയർത്തി ജനസംഗമം സംഘടിപ്പിക്കും. വൈകിട്ട് നാലിന്‌   ഭരണഘടനയുടെ ആമുഖം വായിക്കും. ആറിന്‌  പ്രതിഷേധ ജ്വാല തെളിയിക്കും. കൊടുങ്ങല്ലൂരിൽ  ദേശീയ സെക്രട്ടറിയറ്റ് അംഗം ബിനോയ് വിശ്വം എംപിയും, ചാവക്കാട്  പന്ന്യൻ രവീന്ദ്രനും തൃപ്രയാറിൽ സി എൻ ജയദേവനും  എറിയാട് കെ പി രാജേന്ദ്രനും അണ്ടത്തോട്  മന്ത്രി വി എസ് സുനിൽകുമാറും ഉദ്ഘാടനം ചെയ്യും.
പ്രധാന വാർത്തകൾ
 Top