ചാലക്കുടി > രൂക്ഷമായ കുടിവെള്ള ക്ഷാമം പരിഹരിക്കാന്‍ പരിയാരം കപ്പത്തോടിനു കുറുകെ സിപിഐ എം പ്രവര്‍ത്തകരും കര്‍ഷകസംഘം പരിയാരം പഞ്ചായത്ത് കമ്മിറ്റിയുടെയും നേതൃത്വത്തില്‍ താല്‍ക്കാലിക തടയണ നിര്‍മിച്ചു.
മണല്‍ചാക്കും മണ്ണും ഉപയോപിച്ച് നിര്‍മിച്ച തടയണ തോട്ടിലെ ജലനിരപ്പുയര്‍ത്തുകയും സമീപ പ്രദേശങ്ങളിലെ കുടിവെള്ള സ്രോതസ്സുകളെ സജീവമാക്കുകയും ചെയ്തു. ജയ്മോന്‍ താക്കോല്‍ക്കാരന്‍, ജനീഷ് പി ജോസ്, ജി എല്‍ പോളി, സെബിന്‍ ജോസ് എന്നിവര്‍ സംസാരിച്ചു.