21 February Thursday

മോഡിക്ക് ഭരണഘടന അയച്ചു സ്പീഡ് പോസ്റ്റാഫീസിലേക്ക് ഡിവൈഎഫ്ഐ മാര്‍ച്ച്

വെബ് ഡെസ്‌ക്‌Updated: Sunday Jan 20, 2019

പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക്‌ ഇന്ത്യൻ ഭരണഘടനയുടെ കോപ്പി ഡിവൈഎഫ്‌ഐ സംസ്ഥാന വൈസ്‌ പ്രസിഡന്റ്‌ ഗ്രീഷ്‌മ അജയഘോഷിന്റെ നേതൃത്വത്തിൽ പോസ്‌റ്റലായി അയക്കുന്നു

തൃശൂർ
‘മോഡി വായിച്ചു പഠിക്കാൻ ഭരണഘടന അയച്ചുകൊടുക്കുന്നു' എന്ന സന്ദേശവുമായി ഡിവൈഎഫ്ഐ നേതൃത്വത്തിൽ തൃശൂർ സ‌്പീഡ‌് പോസ‌്റ്റോഫീസിലേക്ക‌് മാർച്ച് നടത്തി. ഭരണഘടനയുടെ കോപ്പി പ്രധാനമന്ത്രി മോഡിക്ക് അയച്ചുകൊടുത്തു. സിഎംഎസ് സ‌്കൂളിന‌്  മുന്നിൽനിന്ന‌് ആരംഭിച്ച മാർച്ചിൽ നൂറുകണക്കിന് യുവതീയുവാക്കൾ അണിചേർന്നു. പോസ്റ്റാഫീസിനുമുന്നിൽ പൊലീസ് മാർച്ച് തടഞ്ഞു.
ഡിവൈഎഫ്ഐ സംസ്ഥാന വൈസ് പ്രസിഡന്റ് ഗ്രീഷ്മ അജയ്ഘോഷ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് കെ വി രാജേഷ് അധ്യക്ഷനായി. ശരത് പ്രസാദ്, ആർ എൽ ശ്രീലാൽ,  ഇ എൻ അനിൽകുമാർ, സുകന്യ ബൈജു, ജാസിർ ഇക്ബാൽ എന്നിവർ സംസാരിച്ചു. സംസ്ഥാന കമ്മിറ്റി അംഗം കെ കെ മുബാറക് സ്വാഗതവും ജില്ലാ വൈസ് പ്രസിഡന്റ് സെന്തിൽകുമാർ നന്ദിയും പറഞ്ഞു.

 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top