17 January Sunday

ബിജെപി മുൻ പഞ്ചായത്ത് പ്രസിഡന്റ് സിപിഐ എമ്മുമായി സഹകരിക്കും

വെബ് ഡെസ്‌ക്‌Updated: Thursday Nov 19, 2020

സിപിഐ എം ലോക്കൽ സെക്രട്ടറി എം സി ശശിധരൻ കണ്ടേങ്ങാട്ടിൽ സുബിനെ (നടേശൻ) മാലയിട്ട് സ്വീകരിക്കുന്നു

 കയ്പമംഗലം

കയ്പമംഗലം  ബിജെപി മുൻ പഞ്ചായത്ത്‌ പ്രസിഡന്റ് സിപിഐ എമ്മിലേക്ക്. കണ്ടേങ്ങാട്ടിൽ സുബിൻ (നടേശൻ) ആണ് ബിജെപി ബന്ധമുപേക്ഷിച്ച്  സിപിഐ എമ്മുമായി സഹകരിക്കാൻ  തീരുമാനിച്ചത്. സിപിഐ എം ലോക്കൽ സെക്രട്ടറി എം സി ശശിധരൻ മാലയിട്ട് സ്വീകരിച്ചു. ലോക്കൽ കമ്മിറ്റി അംഗം ടി വി സുരേഷ്, സി എസ് സലീഷ്, ഇ കെ ദാസൻ എന്നിവർ പങ്കെടുത്തു. മറ്റു പാർടികളിൽനിന്നും കൂടുതൽ പേർ സിപിഐ എമ്മുമായി സഹകരിച്ച് പ്രവർത്തിക്കാനായി മുന്നോട്ട് വരാൻ തയ്യാറായിട്ടുണ്ട്. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top