24 November Tuesday
പ്ലസ് വൺ സപ്ലിമെന്ററി അലോട്ട്മെന്റ്

ജില്ലയിൽ അലോട്ട്മെന്റ് 4116 പേർക്ക്

വെബ് ഡെസ്‌ക്‌Updated: Monday Oct 19, 2020

  

 
തൃശൂർ
പ്ലസ് വൺ ഏകജാലകം പ്രവേശന സപ്ലിമെന്ററി അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു.  4116 പേർക്ക് അലോട്ട്മെന്റ് ലഭിച്ചു. ഒക്ടോ. 23 വരെ കോവിഡ് മാനദണ്ഡം പാലിച്ച്  പ്രവേശനം നേടാം.  അലോട്ട്മെന്റ്‌  സ്ലിപ്പ്, യോഗ്യതാ സർട്ടിഫിക്കറ്റ്, വിടുതൽ സർട്ടിഫിക്കറ്റ്, സ്വഭാവ സർട്ടിഫിക്കറ്റ്, ബോണസ് പോയിന്റ്‌ അവകാശപ്പെടുന്ന സർട്ടിഫിക്കറ്റ്‌, രേഖപ്പെടുത്തിയ ക്ലബ് സർട്ടിഫിക്കറ്റുകൾ എന്നിവ ഹാജരാക്കണം. www.hscap.kerala.gov.in ലിങ്കിലൂടെ സപ്ലിമെന്ററി അലോട്ട്മെന്റ് റിസൾട്ട് ലോഗിനിലൂടെ സ്ലിപ്പ് കൈപ്പറ്റാം. 
ജില്ലയിൽ ഒഴിവുള്ള 4127 സീറ്റുകളിലേക്ക്  9692 അപേക്ഷയാണ് ലഭിച്ചത്. ഇതിൽ 4116 പേർക്ക്‌ അലോട്ട്മെന്റ്‌ ലഭിച്ചു.  22 ഒഴിവുകൂടി ജില്ലയിലുണ്ട്.  ഒഴിവുകൾ സംവരണതത്വം അനുസരിച്ച്   ജില്ല ഒരു യൂണിറ്റായി കണക്കാക്കിയാണ് പ്രവേശനം. 
സപ്ലിമെന്ററി അലോട്ട്മെന്റിന് ശേഷം ജില്ല, ജില്ലാന്തര സ്കൂൾ കോംപിനേഷൻ ട്രാൻസ്‌ഫർ അപേക്ഷ എന്നിവ  27 ന് പ്രസിദ്ധീകരിക്കും. മെറിറ്റ്, സ്പോർട്ട്സ് ക്വോട്ടയിൽ ജില്ലയിലോ, മറ്റു ജില്ലകളിലോ പ്രവേശനം നേടിയവർക്ക് ജില്ലയ്ക്കകത്തോ മറ്റു ജില്ലകളിലേക്കോ സ്കൂൾ കോംപിനേഷൻ ട്രാൻസ്ഫറിന്‌ അപേക്ഷിക്കാം. ക്യാൻഡിഡേറ്റഡ് ലോഗിനിലൂടെ സ്‌കൂൾ, കോമ്പിനേഷൻ ട്രാൻസ്ഫർ  ലിങ്കിലൂടെ ഓൺലൈനായാണ് അപേക്ഷ. ഇതിനുള്ള നിർദേശങ്ങളും 27 ന് പ്രസിദ്ധീകരിക്കും. സ്കൂൾ കോംപിനേഷൻ മാറ്റത്തിന് ശേഷം വരുന്ന ഒഴിവിലേക്ക്‌  രണ്ടാം സപ്ലിമെന്ററി അപേക്ഷ ക്ഷണിക്കും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top