08 December Thursday

മഹിളാ അസോ. ഏരിയ സമ്മേളനം സമാപിച്ചു

വെബ് ഡെസ്‌ക്‌Updated: Monday Sep 19, 2022

മഹിളാ അസോസിയേഷന്‍ ചാലക്കുടി ഏരിയ സമ്മേളനത്തോടനുബന്ധിച്ച് നടത്തിയ പൊതുസമ്മേളനം പി കെ ശ്രീമതി ഉദ്ഘാടനം ചെയ്യുന്നു

ചാലക്കുടി
 മഹിളാ അസോസിയേഷൻ ഏരിയ സമ്മേളനം സമാപിച്ചു. മേലൂർ കോവിലകംപടിയിൽ നിന്നും ആരംഭിച്ച പ്രകടനത്തിൽ ആയിരക്കണക്കിന് പ്രവർത്തകർ പങ്കാളികളായി. പ്രകടനത്തിന് ശേഷം പൂലാനിയിൽ പൊതുസമ്മേളനം നടന്നു. സിപിഐ എം കേന്ദ്രകമ്മിറ്റി അംഗം പി കെ ശ്രീമതി  ഉദ്‌ഘാടനം ചെയ്തു. ഹിന്ദുവർഗീയ രാഷ്ട്രീയത്തോട് വിട്ടുവീഴ്ചയില്ലാതെ പൊരുതാൻ സ്ത്രീകൾ മുന്നോട്ടിറങ്ങണം. രാജ്യത്തെ ഛിന്നഭിന്നമാക്കാൻ ശ്രമിക്കുന്നതിനെ ചെറുക്കണം. ആർഎസ്എസ് നേതാവ് മോഹൻ ഭഗവതിനെ കാണാൻ ഗവർണർ എന്തിന് തൃശൂരിൽ ഒളിച്ചും പാത്തും പോയി. ഗവർണറെ അവിടെ പോയി കാണാമല്ലോ. ഹിന്ദു വർഗീയ ശക്തികളെ അണിനിരത്തി നടക്കുന്ന ഗൂഢാലോചനയുടെ ഭാഗമായി വേണം ഈ സന്ദർശനത്തെ കാണാനെന്ന് പി കെ ശ്രീമതി  പറഞ്ഞു. ഏരിയ പ്രസിഡന്റ് സാവിത്രി വിജയൻ അധ്യക്ഷയായി. സിപിഐ എം ജില്ലാ കമ്മിറ്റിയംഗം ബി ഡി ദേവസി, ഏരിയ സെക്രട്ടറി കെ എസ് അശോകൻ, നേതാക്കളായ അഡ്വ. കെ ആർ വിജയ, ഉഷ പ്രഭുകുമാർ, സി ജി സിനി, എം എസ് സുനിത, സിന്ധു ജയരാജ്, എം എം രമേശൻ, എം എസ് ബിജു എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: സി ജി സിനി(സെക്രട്ടറി), സാവിത്രി വിജയൻ(പ്രസിഡന്റ്), സിന്ധു ജയരാജ്(ട്രഷറർ).

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top