22 October Thursday

റേഡിയോ പഠിച്ചു; ആനയിൽ ഫലിച്ചു

ടി എന്‍ കേശവന്‍Updated: Saturday Sep 19, 2020

 

 
വടക്കാഞ്ചേരി
വിദേശത്തു മാത്രമേ അക്കാലത്ത്‌ റേഡിയോ കണ്ടിരുന്നുള്ളൂ. അവണപ്പറമ്പിന്റെ അച്ഛൻ ശങ്കരൻ നമ്പൂതിരിപ്പാട്‌ അത്‌ കണ്ടിട്ടുണ്ട്‌. തന്റെ കൂർമബുദ്ധിയാൽ അതിന്റെ പ്രവർത്ത നം മനനം ചെയ്യുകയും പുതുതായൊന്ന്‌ വികസിപ്പിക്കുകയും ചെയ്തു. അതോടെ ഇട്ടുമൂടാൻ സമ്പത്തുള്ള മനയിൽ ഇലക്‌ട്രോണിക്‌ ‘യുഗ’വും തുടങ്ങി. മകൻ മഹേശ്വരൻ നമ്പൂതിരിപ്പാട്‌ റേഡിയോ എൻജിനിയറാകുന്നതിൽവരെയെത്തി കമ്പം. തൃശ്ശിനാപ്പിള്ളി വിൻസെന്റ്സ് ടെക്നിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിലാണ്‌ പഠിച്ചത്‌. ലണ്ടനിലെ സിറ്റിഗൈൽഡ്സ് പരീക്ഷയിൽ ഒന്നാം ക്ലാസോടെ വിജയിച്ചു. ഇതോടെ ബംഗളൂരുവിലെ എച്ച്എൽഎല്ലിലേക്ക്‌ ക്ഷണവും വന്നു. പക്ഷേ, 16 ക്ഷേത്രങ്ങളുടെ ഉടമസ്ഥാവകാശവും, 60,000 ഏക്കർ പാട്ട ഭൂമിയുമൊക്കെ ഉപേക്ഷിച്ച് പോകാൻ വീട്ടുകാർ സമ്മതിച്ചില്ല. തുടർന്ന്‌ വടക്കാഞ്ചേരിയിൽ ‘അവണപ്പറമ്പ് റേഡിയോ ആൻഡ് സൗണ്ട്’ എന്ന പേരിൽ സ്വന്തമായി സ്ഥാപനം തുടങ്ങി ആ ‘നഷ്ടം’ പരിഹരിച്ചു. അത്‌ പിന്നീട്‌ പൂട്ടി. ഇതോടെ മുഴുവൻ സമയവും ആനചികിത്സയിലേക്ക്‌ തിരിയുകയായിരുന്നു. കുട്ടിക്കാലം മുതലേ   ആനകളോടൊപ്പമുള്ള ജീവിതമായതിനാൽ അതീവതാൽപര്യവും. 
ഗുരുവായൂർ ദേവസ്വം, കൊട്ടിയൂർ, കുട്ടൻകുളങ്ങര, പാറമേക്കാവ്, തിരുവമ്പാടി, ദേവസ്വങ്ങളിലേതുൾപ്പെടെ കേരളത്തിലെ ഒട്ടുമിക്ക കൊമ്പന്മാർക്കും മഹേശ്വരൻ നമ്പൂതിരിപ്പാട് ആശ്വാസദൂതനായി.  ആരോടും പ്രതിഫലം ചോദിച്ചില്ല. പക്ഷേ, അവിടെ വന്നവർ  അരിയായും കാപ്പിപ്പൊടിയായും  പഞ്ചസാരയായും പ്രതിഫലം നൽകി സ്‌നേഹാദരങ്ങൾ കൈമാറി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top