21 October Wednesday

പുതിയ കണ്ടെയ്ൻമെന്റ്‌ സോണുകൾ

വെബ് ഡെസ്‌ക്‌Updated: Saturday Sep 19, 2020
തൃശൂർ
കോവിഡ്-19 രോഗവ്യാപനം തടയുന്നതിനായി   പുതിയ കണ്ടെയ്ൻമെന്റ്‌ സോണുകൾ പ്രഖ്യാപിച്ചു.  
വടക്കാഞ്ചേരി നഗരസഭ ഡിവിഷൻ 34 (വീട്ടു നമ്പർ 444 മുതൽ 467 വരെ), കൊടുങ്ങല്ലൂർ നഗരസഭ 14, 15, 16 ഡിവിഷനുകൾ( ചാപ്പാറ ജങ്‌ഷൻ, കെഎസ്ഇബി പൊക്കം റോഡ്, പുല്ലൂറ്റ് പാലത്തിനു കിഴക്ക് വേട്ടക്കാരൻ മകൻ കാവ് ക്ഷേത്രം, മണ്ണാർത്താഴം റോഡ് എന്നിവ  ക്ലോസ് ചെയ്താൽ 14, 15,16 വാർഡുകളിലേക്കുള്ള എല്ലാ റോഡുകളും), കടപ്പുറം  വാർഡ് 11 (അഞ്ചങ്ങാടി), വള്ളത്തോൾനഗർ  വാർഡ് 14( യത്തീംഖാനയ്‌ക്ക് പിറകുവശം വട്ടപ്പറമ്പിൽ റഫീക്കിന്റെ്‌ വീടുമുതൽ കുന്നുംപുറം കൂടി കിണറ്റിങ്കൽ അസീസിന്റെ വീടുവരെ), കൊടകര   ഒന്ന്, രണ്ട് വാർഡുകൾ(പുന്നിലാർക്കാവ് അമ്പലം പടിഞ്ഞാറെനടമുതൽ കാവുന്തറ യുവരശ്മി ക്ലബ്ബ് വരെ), അവിണിശേരി   വാർഡ് 12( കമ്പിപ്പാലം മുതൽ പുരോഗമന കലാ സമിതി, പെരിഞ്ചേരി വായനശാല, സൺസ് റോഡ് വരെ), അളഗപ്പനഗർ   7, 15 വാർഡുകൾ( വാർഡ് 15 മണ്ണംപേട്ട പള്ളി മുതൽ കൃപാ ഭവനിലേക്കുള്ള  റോഡ് തുടങ്ങുന്ന ഭാഗം), വാർഡ് 7( നിലവിലുള്ളതിൽ നിന്നും പച്ചാളിപ്പുരം വട്ടണാത്ര പാലം മുതൽ കാവല്ലൂർ സ്കൂൾവരെ വിപുലീകരിക്കുന്നു), തോളൂർ  വാർഡ് 13 ( പാറക്കാട്ട് റോഡ് മുതൽ പോസ്റ്റ് ഓഫീസ്‌വരെ), വല്ലച്ചിറ  വാർഡ് 4, മറ്റത്തൂർ   വാർഡ് 2( രാഹുലിന്റെ കട മുതൽ അരങ്ങിൻമൂലവരെ പഞ്ചായത്ത് റോഡിന്റെ ഇരുവശവും), ചൊവ്വന്നൂർ  വാർഡ് 2( പുതുശേരി പള്ളിമുതൽ വായനശാല വരെ), കയ്പമംഗലം   വാർഡ് 17 (പാണാട്ട് അമ്പലം റോഡ് മുതൽ പനമ്പിക്കുന്ന് കാളമുറി ലിങ്ക് റോഡ് വരെ), എറിയാട്   വാർഡ് നാല് എന്നിവയാണ്‌ പുതിയ കണ്ടെയ്ൻമെന്റ്‌  സോണുകൾ. 
 രോഗവ്യാപന സാധ്യത കുറഞ്ഞതിനാൽ  ഗുരുവായൂർ നഗരസഭ ഡിവിഷൻ 2, എറിയാട് പഞ്ചായത്ത് 2, 14 ,18, 19 വാർഡുകൾ, ചൊവ്വന്നൂർ വാർഡ് 14, വരന്തരപ്പിള്ളി   4, 5, 6, 7, 12, 13, 17 വാർഡുകൾ എന്നിവ കണ്ടെയ്ൻമെന്റ്‌ സോണിൽനിന്ന് ഒഴിവാക്കി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top