20 October Tuesday

എ കെ ബാലനെ ആക്രമിക്കാൻ ശ്രമിച്ചതിൽ പികെഎസ്‌ പ്രതിഷേധം

വെബ് ഡെസ്‌ക്‌Updated: Saturday Sep 19, 2020
തൃശൂർ
 മന്ത്രി  എ കെ ബാലനെ വാഹനം തടഞ്ഞ് ആക്രമിക്കാൻ ശ്രമിച്ച യൂത്ത് കോൺഗ്രസ്‌ നടപടിക്കെതിരെ പികെഎസ്   ജില്ലയിലെമ്പാടും പ്രതിഷേധ യോഗങ്ങൾ സംഘടിപ്പിച്ചു.  
ആമ്പല്ലൂരിൽ  ജില്ലാ സെക്രട്ടറി പി കെ ശിവരാമൻ ഉൽഘാടനം ചെയ്തു. കൊടകര ഏരിയ സെക്രട്ടറി പി കെ കൃഷ്ണൻകുട്ടി അധ്യക്ഷനായി. തൃശൂരിൽ ജില്ലാ പ്രസിഡന്റ്‌ പി എ പുരുഷോത്തമൻ ഉദ്‌ഘാടനം ചെയ്‌തു. ജില്ലാ കമ്മിറ്റിയംഗം കെ കെ ശ്യാമള അധ്യക്ഷയായി. കൂർക്കഞ്ചേരി, ഒളരി, വിയ്യൂർ, അയ്യന്തോൾ എന്നിവിടങ്ങളിലും പ്രതിഷേധം നടന്നു. ചാലക്കുടി ഏരിയ കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ പ്രകടനവും പൊതുയോഗവും ജില്ലാ എക്സിക്യൂട്ടീവംഗം ഇ സി സുരേഷ് ഉദ്ഘാടനം ചെയ്തു. ഏരിയ സെക്രട്ടറി എ എ ബിജു അധ്യക്ഷനായി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top