20 October Tuesday

പൊലീസിന്റെ വാഹന പരിശോധനയ്‌ക്കും ഇനി ഇ പോസ്

വെബ് ഡെസ്‌ക്‌Updated: Saturday Sep 19, 2020

 

തൃശൂർ
 ഗതാഗത നിയമം ലംഘിക്കുന്നവരെ കണ്ടെത്തി പേപ്പറിൽ പിഴയെഴുതി നൽകുന്ന കാലം കഴിഞ്ഞു. ആധുനിക സാങ്കേതിക സജ്ജീകരണത്തോടെ ഗതാഗത നിയമ ലംഘനങ്ങൾ കണ്ടെത്താൻ ഇ പോസ് (പോയിന്റ് ഓഫ് സെയ്ൽ) മെഷീൻ ഉപയോഗിച്ചുള്ള വാഹന പരിശോധന ജില്ലയിലും ആരംഭിച്ചു. മോട്ടോർ വാഹന വകുപ്പിനു പിന്നാലെ പൊലീസും ഇ പോസ് ഉപയോഗിച്ചാണ് വാഹന പരിശോധന നടത്തുക. നിയമലംഘനങ്ങൾ കണ്ടെത്തി വാഹന ഉടമകളെക്കൊണ്ട് പിഴയടപ്പിക്കാനാണ് ഇ പോസ് മെഷീൻ ഉപയോഗിക്കുന്നത്. ഇ പോസ് മെഷീൻ ഉപയോഗിച്ചുള്ള വാഹന പരിശോധനയിൽ രേഖകൾ നേരിട്ട് പരിശോധിക്കാതെ നിയമലംഘനങ്ങളുടെ ഫോട്ടോ സഹിതമാണ് കേസുകൾ രജിസ്റ്റർ ചെയ്യുന്നത്. നിയമലംഘനങ്ങളും പിഴ ഉൾപ്പെടെയുള്ള വിവരങ്ങളും അപ്പോൾത്തന്നെ വാഹന ഉടമയുടെ രജിസ്‌ട്രേഡ് മൊബൈൽ നമ്പറിരിൽ സന്ദേശമായെത്തും. നിയമലംഘനം കണ്ടെത്തിയാൽ പിഴത്തുക എത്രയാണെന്നത് സംബന്ധിച്ചും ഉടമയ്‌ക്ക് സന്ദേശം ലഭിക്കും. രണ്ട് ദിവസം മുമ്പാണ് മെഷീൻ എത്തിയത്. വെള്ളിയാഴ്ച മുതലാണ് പൊലീസ് പരീക്ഷണ പരിശോധനയ്‌ക്ക് ഇറങ്ങിയത്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top