15 October Tuesday

ആനന്ദസംഗീതമായി രാഗസുധ

വെബ് ഡെസ്‌ക്‌Updated: Thursday Sep 19, 2019

കേരള കലാമണ്ഡലം കൂത്തമ്പലത്തിൽ നടന്നുവരുന്ന ദേശീയ സംഗീതോത്സവം രാഗസുധയിൽ സുധ രഘുനാഥ്‌ കച്ചേരി അവതരിപ്പിക്കുന്നു

തൃശൂർ
സംഗീത നാടക അക്കാദമിയുടെ  ദേശീയ സംഗീതോത്സവം  രാഗസുധയിൽ ബുധനാഴ്ച കേരള കലാമണ്ഡലം കൂത്തമ്പലത്തിൽ  അവതരിപ്പിച്ച കർണാടക സംഗീതക്കച്ചേരി  ആസ്വദിച്ച്‌  സംഗീതപ്രേമികൾ.   കൃഷ്ണ അജിത്തിന്റെ വയലിൻ കച്ചേരിയോടെയാണ് മൂന്നാംദിനത്തിലെ സംഗീതോത്സവം തുടങ്ങിയത്. പാലക്കാട് കെ എസ് മഹേഷ്‌‌കുമാർ മൃദംഗവും മങ്ങാട് കെ വി പ്രമോദ് ഘടവും വായിച്ചു.  തുടർന്ന്  സുധ രഘുനാഥിന്റെ   കർണാടക സംഗീതക്കച്ചേരിയും അരങ്ങേറി. ചാരുമതി രഘുരാമൻ വയലിനും എൻ സി ഭരദ്വാജ് മൃദംഗവും ആർ രാമൻ മുഖർശംഖും അവതരിപ്പിച്ചു. വ്യാഴാഴ്ച വൈകിട്ട് 5.30ന് ശാന്തള രാജുവിന്റെ കർണാടക സംഗീതക്കച്ചേരിയും 6.30ന് സുകന്യ രാംഗോപാലിന്റെ ലയരാഗ സമർപ്പണവുമുണ്ടാകും.
പ്രധാന വാർത്തകൾ
 Top