16 September Monday

മാമ്മോദീസ ആഘോഷം ഒഴിവാക്കി നൽകിയത്‌ അരലക്ഷം

വെബ് ഡെസ്‌ക്‌Updated: Monday Aug 19, 2019

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്‌ അരലക്ഷം രൂപ ചിയ്യാരം പെരിഞ്ചേരി വീട്ടിൽ വിപിൻ ഡേവീസ്‌ മന്ത്രി എ സി മൊയ്‌തീന്‌ നൽകുന്നു

തൃശൂർ
മകന്റെ മാമ്മോദീസ ആഘോഷം  ഒഴിവാക്കി അരലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്‌ നൽകി മനുഷ്യസാഹോദര്യത്തിന്റെ മഹത്വം കാട്ടി ചിയ്യാരം പെരിഞ്ചേരി വീട്ടിൽ  വിപിൻ ഡേവിസും ഭാര്യ  ജോംസിയും. ഈ ദമ്പതികളുടെ  ആദ്യത്തെ  കുട്ടി ഇവാന്റെ മാമ്മോദീസ ആഘോഷം ഒഴിവാക്കിയാണ്‌  തുക യാതന അനുഭവിക്കുന്നവർക്കായി സംഭാവന ചെയ്‌തത്‌.  മന്ത്രി എ സി മൊയ്‌തീൻ തുക ഏറ്റുവാങ്ങി.  
സ്വർണപ്പണിക്കാരനായ  വിപിൻ സിപിഐ എം ചിയ്യാരം ലോക്കൽ സെക്രട്ടറി പി പി ഡേവിസിന്റെ മകനാണ്‌.   ജില്ലാ കമ്മിറ്റിയംഗം കെ വി ഹരിദാസ്‌,  വിപിന്റെ അമ്മ ലീല തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു.
പ്രധാന വാർത്തകൾ
 Top