19 September Thursday

പരിഷത്ത് അഞ്ചര ലക്ഷം നല്‍കി

വെബ് ഡെസ്‌ക്‌Updated: Monday Aug 19, 2019

ശാസ്‌ത്രസാഹിത്യ പരിഷത്ത്‌ സമാഹരിച്ച തുക മന്ത്രി സി രവീന്ദ്രനാഥ്‌ ജില്ലാ പ്രസിഡന്റ്‌ കെ എസ് ജയയില്‍നിന്ന് ഏറ്റുവാങ്ങുന്നു

തൃശൂർ
മുഖ്യമന്ത്രിയുടെ പ്രളയ ദുരിതാശ്വാസനിധിയിലേക്ക് രണ്ടേകാൽ ലക്ഷം രൂപ ഉൾപ്പെടെ, ശാസ്ത്രസാഹിത്യ പരിഷത്ത് തൃശൂർ ജില്ലാ കമ്മിറ്റി അഞ്ചര ലക്ഷം രൂപ നൽകി. മുഖ്യമന്ത്രിയുടെ പ്രളയ ദുരിതാശ്വാസനിധിയിലേക്ക്  നൽകിയത്‌ കൂടാതെ   
 വയനാട്, മലപ്പുറം ജില്ലകൾക്ക് അടിയന്തര സഹായമായി രണ്ട്‌ ലക്ഷം രൂപയും ഒന്നേകാൽ ലക്ഷം രൂപയുടെ വസ്ത്രവും ഇതിനകം  നൽകിയെന്ന് ഭാരവാഹികൾ പറഞ്ഞു. ജില്ലയിലെ പരിഷത്ത് പ്രവർത്തകരിൽനിന്ന് മാത്രം ശേഖരിച്ച തുകയും വസ്ത്രവുമാണ് നൽകിയത്. തൃശൂർ പരിഷത്ത് ഭവനിൽ ചേർന്ന യോഗത്തിൽ മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ് പരിഷത്ത് ജില്ലാ പ്രസിഡന്റ് കെ എസ് ജയയിൽനിന്ന് ഡി ഡി ഏറ്റുവാങ്ങി. 
പ്രധാന വാർത്തകൾ
 Top