16 September Monday

എഴുത്തുകാർ സമൂഹത്തിന്റെ വഴിവിളക്ക്‌: എം ടി

വെബ് ഡെസ്‌ക്‌Updated: Monday Aug 19, 2019

എം ടി വാസുദേവന്‍ നായരെ മന്ത്രി എ സി മൊയ്‍തീന്‍ ആദരിക്കുന്നു

വടക്കാഞ്ചേരി
എഴുത്തുകാർ സമൂഹത്തിന്റെ വഴിവിളക്കാവണമെന്ന്‌ എം ടി വാസുദേവൻ നായർ.  ജീവിതപരിസരങ്ങൾ തരുന്ന അനുഭവങ്ങളും   പ്രകൃതിപാഠങ്ങളുമാവണം എഴുത്തിന്റെ വളക്കൂറ്‌.   നിരന്തരം എഴുതുന്നവരല്ല സമൂഹത്തിനുവേണ്ടി എഴുതുന്നവരാകണം എഴുത്തുകാരനെന്നും എം ടി പറഞ്ഞു. സാഹിത്യം  രസിപ്പിക്കാനും  പഠിപ്പിക്കാനുംവേണ്ടിയുള്ളതാണ്.  പുതിയ തലമുറ ഈ രംഗത്ത് കൂടുതൽ ആർജവം പ്രകടിപ്പിക്കണം. ആറ് പതിറ്റാണ്ടായി  സാഹിത്യരംഗത്തുള്ള കഥാകൃത്ത് പി ശങ്കരനാരായണന് വടക്കാഞ്ചേരി കേരളവർമ പൊതുവായനശാല നൽകിയ ആദരണ ചടങ്ങ്‌ ഉദ്ഘാടനം ചെയ്യുകയായിരുന്നു  അദ്ദേഹം. തുടർന്ന്‌ പി ശങ്കരനാരായണന്റെ കഥാസമാഹാരം  ‘ഞാറ്റുവേല’ എം ടി പ്രകാശനം ചെയ്‌തു.  മന്ത്രി എ സി  മൊയ്‌തീൻ അധ്യക്ഷനായി. വായനശാലയുടെ ഉപഹാരം  മന്ത്രി എം ടിക്ക്‌  കൈമാറി.  വടക്കാഞ്ചേരി നഗരസഭാ വൈസ് ചെയർമാൻ എം ആർ അനൂപ് കിഷോർ, വി മുരളി, കുഞ്ഞിക്കണ്ണൻ വാണിമേൽ, ആർട്ടിസ്റ്റ് ജെ ആർ പ്രസാദ്, പാങ്ങിൽ ഭാസ്‌കരൻ, സി എ കൃഷ്ണൻ, വേണു അണ്ടേങ്ങാട്ട്, ജോൺസൺ പോണല്ലൂർ, ഗംഗാധരൻ ചെങ്ങാലൂർ, ജി സത്യൻ എന്നിവരും സംസാരിച്ചു .-
പ്രധാന വാർത്തകൾ
 Top