18 September Wednesday

എടക്കളത്തൂരിൽ ഇനി നാടകരാവുകൾ

വെബ് ഡെസ്‌ക്‌Updated: Monday Aug 19, 2019
തൃശൂർ
എടക്കളത്തൂർ ദേശാഭിമാനി കലാ–-കായിക സാംസ്‌കാരികവേദിയുടെ നാടകോത്സവത്തിന്‌ തുടക്കം.  അന്നകര കളത്തിപ്പറമ്പിൽ മാധവൻ സ്‌മാരക സംസ്ഥാന പ്രൊഫഷണൽ നാടകോത്സവം നാടകരചയിതാവ്‌  ഹേമന്ദ്‌ കുമാർ ഉദ്‌ഘാടനം ചെയ്‌തു.  എടക്കളത്തൂർ  ശ്രീരാമചന്ദ്ര യുപി സ്‌കൂളിൽ പ്രത്യേകം തയ്യാറാക്കിയ വേദിയിൽ രാത്രി ഏഴിനാണ്‌ പത്തുദിവസത്തെ നാടകോത്സവം . 
ആദ്യദിവസം വളളുവനാട്‌ ബ്രഹ്മയുടെ പാട്ടുപാടുന്ന വെള്ളായി അവതരിപ്പിച്ചു. തിങ്കളാഴ്‌ച കൊല്ലം അയനയുടെ ഇത്‌ ധർമഭൂമി അരങ്ങേറും. 
തോളൂർ പഞ്ചായത്ത്‌ പ്രസിഡന്റ്‌ രാധാ രവീന്ദ്രൻ അധ്യക്ഷയായി. ബ്ലോക്ക്‌  പ്രസിഡന്റ്‌ സി വി കുര്യാക്കോസ്‌ മുഖ്യാതിഥിയായി.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top