15 December Sunday

മോഹൻലാലെത്തി കാരുണ്യതീരത്ത്‌

വെബ് ഡെസ്‌ക്‌Updated: Friday Jul 19, 2019

പോപ്പ് പോൾ മേഴ്സി ഹോമിലെ കുട്ടികൾക്കൊപ്പം മോഹൻലാൽ ഫോട്ടോക്ക് പോസ് ചെയ്തപ്പോൾ

അത്താണി
മോഹൻലാലിന്റെ ചെരിഞ്ഞ നടത്തവും ‘നെഞ്ചിനകത്ത് ലാലേട്ടൻ’ എന്ന പാട്ട് പാടി കുട്ടികൾ നൃത്തം വച്ചതും കണ്ട മോഹൻലാൽ ഭിന്നശേഷിക്കാരായ കുട്ടികളുടെ കഴിവിനെ പ്രകീർത്തിച്ചു.
ഭിന്നശേഷി കുട്ടികൾക്ക് ആശ്രയവും അഭയ കേന്ദ്രവുമായ അത്താണി പോപ്പ് പോൾ മേഴ്സി ഹോമിൽ സൗഹൃദ സന്ദർശനത്തിനെത്തിയപ്പോഴാണ‌് നടൻ മോഹൻലാൽ ഭിന്നശേഷി കുട്ടികളുടെ പ്രകടനം ആസ്വദിച്ചത‌്. ‘ഇട്ടിമാണി മെയ്ഡ് ഇൻ ചൈന’ എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിന് എത്തിയപ്പോഴാണ് അദ്ദേഹം പോപ്പ് പോൾ മേഴ്സി ഹോം സന്ദർശിച്ചത്. മോഹൻലാൽ എത്തിയതറിഞ്ഞ് കുട്ടികളും അന്തേവാസികളും ആവേശത്തിലായി.ആവേശപൂർവം സ്വീകരിച്ച കുട്ടികളോട‌് സൗഹൃദസംഭാഷണം നടത്തിയ ലാൽ പോപ്പ് പോൾ മേഴ്സി ഹോമിന്റെ പ്രവർത്തനത്തെയും അഭിനന്ദിച്ചു. കുട്ടികൾക്കൊപ്പം ഗ്രൂപ്പ് ഫോട്ടോയുമെടുത്താണ‌് മടങ്ങിയത‌്. ഡയറക്ടർ ഫാ. ജോൺസൺ അന്തിക്കാട്ട്, അസി. ഡയറക്ടർ അനീഷ് ചിറ്റിലപ്പിള്ളി തുടങ്ങിയവർ ചേർന്ന് ലാലിനെ സ്വീകരിച്ചു.
പ്രധാന വാർത്തകൾ
 Top