31 July Saturday

ദേശീയ സാമ്പിള്‍ സര്‍വേ 
തിങ്കളാഴ്ച പുനരാരംഭിക്കും

വെബ് ഡെസ്‌ക്‌Updated: Saturday Jun 19, 2021

 

തൃശൂർ
കോവിഡ് വ്യാപനം കുറഞ്ഞ സ്ഥലങ്ങളിൽ വിവിധ ദേശീയ സാമ്പിൾ സർവേകൾക്കായുള്ള ഗൃഹസന്ദർശനം തിങ്കളാഴ്ച മുതൽ പുനരാരംഭിക്കും.  തദ്ദേശസ്ഥാപനങ്ങളെ മുൻകൂട്ടി വിവരമറിയിയ്ക്കും. വ്യാപാരസ്ഥാപനങ്ങളിലും ഫാക്ടറികളിലും നിന്ന് തുറക്കാൻ അനുമതിയുള്ള ദിവസങ്ങളിൽ മാത്രമാണ് വിവരം ശേഖരിക്കുന്നത്. കാറ്റഗറി സി,ഡി എന്നിവിടങ്ങളിൽ ഉടൻ സർവേ തുടങ്ങില്ല. ഇത്തരം സ്ഥലങ്ങളിൽ താമസിക്കുന്ന എന്യൂമറേറ്റർമാർ ടെലിഫോൺ വിവരശേഖരണം തുടരും. കോവിഡ് പ്രതിസന്ധി മൂലമുള്ള പ്രത്യേക സാഹചര്യത്തിൽ അസംഘടിത മേഖല, തൊഴിൽ, വിലനിലവാരം തുടങ്ങിയവയെ സംബന്ധിക്കുന്ന വിവരങ്ങൾക്ക് നയ രൂപീകരണത്തിന് വളരെ പ്രാധാന്യമാണ് കണക്കാക്കപ്പെടുന്നത്. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ സർവേ കഴിഞ്ഞമാസം പുനരാരംഭിച്ചിരുന്നെങ്കിലും കേരളത്തിൽ നീട്ടുകയായിരുന്നു. 
നാഷണൽ സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസ് ഫീൽഡ് ഓഫീസർമാരെ വാക്സിനേഷൻ മുൻഗണനാ പട്ടികയിൽ ഉൾപ്പെടുത്തണമെന്ന് സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. കോവിഡ് പ്രോട്ടോകോൾ പൂർണമായി പാലിച്ചും തികഞ്ഞ ജാഗ്രതയോടെയും മുൻകരുതലോടെയും ഫീൽഡ് സന്ദർശനം നടത്താൻ ഓഫീസർമാർക്കും നിർദേശം നൽകിയിട്ടുണ്ട്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top