19 July Friday

ഡിവൈഎഫ‌്ഐ എറിയാട‌് തീരത്ത‌് തടയണ തീർത്തു

വെബ് ഡെസ്‌ക്‌Updated: Wednesday Jun 19, 2019

ഡിവൈഎഫ‌്ഐ ജില്ലാ കമ്മിറ്റി നേതൃത്വത്തിൽ ചേരമാൻ, പേബസാർ തീരത്ത്‌ തടയണ സ്ഥാപിക്കുന്നു

തൃശൂർ 
കടൽക്ഷോഭം തകർക്കുന്ന തീരത്ത‌ിന്  ആശ്വാസവുമായി ഡിവൈഎഫ‌്ഐ.  തിരകൾ കരയിലേക്ക‌് അടിച്ചു കയറി വൻനാശം വിതയ‌്ക്കുകയും നൂറു കണക്കിന‌് വീടുകൾ തകരാറിലാവുകയും ചെയ‌്ത കൊടുങ്ങല്ലൂർ എറിയാട് പഞ്ചായത്തിലെ ചേരമാൻ, പേബസാർ,  ആറാട്ടുവഴി,  തീരങ്ങളിൽ ചൊവ്വാഴ‌്ച  ഡിവൈഎഫ‌്ഐ  പ്രവർത്തകർ താൽക്കാലിക തടയണ തീർത്തു. 
500 മീറ്റർ നീളത്തിൽ തീരത്തും വീടുകൾക്ക‌് ചുറ്റുമാണ‌്  മണൽചാക്കുകൾ നിരത്തി ഡിവൈഎഫ‌്ഐ ജില്ലാ കമ്മിറ്റി നേതൃത്വത്തിൽ കവചമൊരുക്കിയത‌്.  യുവതികളുൾപ്പെടെ അഞ്ഞൂറോളം പേർ  രാവിലെ മുതൽ ആരംഭിച്ച  തടയണ നിർമാണം കനത്ത തിരയടിയെ കൂസാതെയാണ‌് ലക്ഷ്യം കണ്ടത‌്.  
ഡിവൈഎഫ‌്ഐ ജില്ലാ പ്രസിഡന്റ‌് കെ വി രാജേഷ്, സംസ്ഥാന കമ്മിറ്റിയംഗം കെ ബി ജയൻ, ജില്ലാ സെക്രട്ടറിയറ്റംഗങ്ങളായ പി എച്ച് നിയാസ്, കെ എസ‌് റോസൽരാജ്, കൊടുങ്ങല്ലൂർ ബ്ലോക്ക് പ്രസിഡന്റ‌് കെ എ ഹഫ‌്സൽ എന്നിവർ നേതൃത്വം നൽകി.
പ്രധാന വാർത്തകൾ
 Top