02 June Tuesday

കർഷകസംഘം 50 ഏക്കറിൽ കൃഷിയിറക്കി

വെബ് ഡെസ്‌ക്‌Updated: Tuesday May 19, 2020

കർഷക സംഘം കൊടുങ്ങല്ലൂർ ഏരിയ കമ്മിറ്റി നടത്തുന്ന കൃഷി ജില്ലാ സെക്രട്ടറി പി കെ ഡേവിസ് ഉദ്ഘാടനം ചെയ്യുന്നു

കൊടുങ്ങല്ലൂർ

കേരള കർഷകസംഘം കൊടുങ്ങല്ലൂർ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ അമ്പത് ഏക്കർ ഭൂമിയിൽ കൃഷിയിറക്കി. ഒരു വില്ലേജ് കമ്മിറ്റിക്കു കീഴിൽ അഞ്ച് ഏക്കർ തരിശുഭൂമിയിൽ കൃഷി ചെയ്യണമെന്ന തീരുമാനപ്രകാരം പത്ത്‌ വില്ലേജ് കമ്മിറ്റികളാണ് കൃഷി നടത്തുന്നത്. 
എസ് എൻ പുരം വില്ലേജ് കമ്മിറ്റിയിലെ പത്താഴക്കാട്ടിലുള്ള കൃഷിഭൂമിയിൽ  നടത്തിയ കൃഷിയിറക്കലിന്റെ ഉദ്‌ഘാടനം കർഷകസംഘം ജില്ലാ സെക്രട്ടറി പി കെ ഡേവിസ് നിർവഹിച്ചു. 
വില്ലേജ് പ്രസിഡന്റ് കെ കെ അഷറഫ് അധ്യക്ഷനായി. ഏരിയ പ്രസിഡന്റ് കെ കെ അബീദലി, ഏരിയ സെക്രട്ടറി എം എസ് മോഹനൻ, തുടങ്ങിയവർ സംസാരിച്ചു.
പ്രധാന വാർത്തകൾ
 Top