17 June Monday

മഞ്ഞപ്പിത്തത്തിനെതിരെ ജാഗ്രത പുലര്‍ത്തണം: ഡിഎംഒ

വെബ് ഡെസ്‌ക്‌Updated: Sunday May 19, 2019
തൃശൂർ
ജില്ലയിൽ പലയിടത്തും മഞ്ഞപ്പിത്തം റിപ്പോർട്ട് ചെയ്തതിന്റെ അടിസ്ഥാനത്തിൽ ഇതിനെതിരെ ജാഗ്രത പുലർത്തണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. കെ ജെ റീന അറിയിച്ചു. ജില്ലയിൽ പുത്തൂർ, കുട്ടംകുളങ്ങര, പൂങ്കുന്നം, ഒല്ലൂർ, തിരുവമ്പാടി തുടങ്ങിയ പ്രദേശങ്ങളിലെ ഫ്ളാറ്റുകളിൽനിന്നാണ് കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തത്. 
കുളങ്ങളിലെ വെള്ളം മലിനമാകുമ്പോൾ അതുവഴിയും ഭക്ഷണത്തിലൂടെയും വിവാഹ സൽക്കാര വേളകളിലും മറ്റും ഉപയോഗിക്കുന്ന കമേഴ്സ്യൽ ഐസിലൂടെയും സെപ്റ്റിക് ടാങ്കുകളിലെ ചോർച്ച മുഖേന കിണറുകളിലെ വെള്ളം മലിനമാകുന്നതിലൂടെയും ആണ് പ്രധാനമായും മഞ്ഞപ്പിത്തം പടരുന്നത്.
മഞ്ഞപ്പിത്തം വരാതിരിക്കാൻ പ്രത്യേക ശ്രദ്ധവേണം. തിളപ്പിച്ചാറിയ വെള്ളം കുടിക്കുക, വൃത്തിയുള്ള ‘ഭക്ഷണം കഴിക്കുക, മലമൂത്ര വിസർജനത്തിനുശേഷം കൈകൾ സോപ്പുപയോഗിച്ച് കഴുകുക, രോഗിയുമായുള്ള സമ്പർക്കം ഒഴിവാക്കുക, ജലസ്രോതസ്സുകൾ ക്ലോറിനേറ്റ് ചെയ്തിട്ടുണ്ടെന്ന് ഉറപ്പ് വരുത്തുക. അസുഖ ബാധിതർ ധാരാളം വെള്ളം കുടിക്കുകയും കൊഴുപ്പില്ലാത്ത ഭക്ഷണം കഴിക്കുകയും വിശ്രമിക്കുകയും ചെയ്യണം. 
രോഗബാധിത പ്രദേശങ്ങളിൽ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ആരോഗ്യപ്രവർത്തകരുടെ നേതൃത്വത്തിൽ ജലസ്രോതസ്സുകളിൽ സൂപ്പർ ക്ലോറിനേഷനും ബോധവൽക്കരണ പ്രവർത്തനങ്ങളും നടത്തുന്നുണ്ടെന്നും ഡിഎംഒ പറഞ്ഞു.
പ്രധാന വാർത്തകൾ
 Top