24 May Friday

തൊഴിലിടങ്ങളിൽ താരമായ‌്

വെബ് ഡെസ്‌ക്‌Updated: Friday Apr 19, 2019

കോലഞ്ചേരി

കുന്നത്തുനാട് മണ്ഡലത്തില്‍ തൊഴിലാളിമേഖലയെ ഇളക്കിമറിച്ച് ഇന്നസെന്റിന്റെ നാലാംഘട്ട പര്യടനം. മൂന്നുതവണ തുറന്ന വാഹനത്തില്‍ പര്യടനം നടത്തിയതിന്റെ ഇരട്ടി ആവേശത്തിലാണ് സ്ഥാനാര്‍ഥിയെ എല്ലായിടത്തും വരവേറ്റത്. 

പൊതുപര്യടനത്തില്‍ എത്തിച്ചേരാന്‍ കഴിയാത്ത പ്രദേശങ്ങളിലും തൊഴിലിടങ്ങളിലുമാണ് ഇന്നസെന്റ് എത്തിയത്. വ്യാഴാഴ്ച രാവിലെ അമ്പലമുകള്‍ എഫ്എസിടി തൊഴിലാളികളെ നേരില്‍ക്കണ്ട് വോട്ടഭ്യര്‍ഥിച്ചാണ് പര്യടനം തുടങ്ങിയത്. 

കമ്പനി ഗേറ്റിലെ പൊതുയോഗത്തില്‍ എം സ്വരാജ് എംഎല്‍എ സംസാരിക്കുന്നതിനിടെ എത്തിയ സാരഥിയെ തൊഴിലാളികള്‍ മുദ്രാവാക്യം വിളികളോടെ സ്വീകരിച്ചു. 

തുടര്‍ന്ന് അമ്പലമുകള്‍ ഐആര്‍ഇപി ഗേറ്റില്‍ എത്തി തൊഴിലാളികളോട് വോട്ടഭ്യര്‍ഥിച്ചു. ഇവിടെ ചേര്‍ന്ന പൊതുയോഗം സിപിഐ എം സംസ്ഥാന കമ്മിറ്റിയംഗം കെ ചന്ദ്രന്‍പിള്ള ഉദ്ഘാടനംചെയ്തു. തുടര്‍ന്ന് മേച്ചിറപ്പാട്ട്, ബ്രഹ്മപുരം, ചായിക്കരമുകള്‍, കുറ്റ കോളനി, കോലഞ്ചേരി കല്ലുംകൂട്ടം എന്നിവിടങ്ങളിലെ വീടുകളും വ്യാപാരസ്ഥാപനങ്ങളും സന്ദര്‍ശിച്ച് വോട്ടഭ്യര്‍ഥിച്ചു. 

ചീനിക്കുഴി റബര്‍പാര്‍ക്കിലെത്തിയ സ്ഥാനാര്‍ഥിയെ തൊഴിലാളികള്‍ ആവേശത്തോടെയാണ് സ്വീകരിച്ചത്. ഇതിനിടയില്‍ ചീനിക്കുഴി കൂടശേരി ക്ഷേത്രത്തിലെ ഉത്സവത്തിലും പങ്കെടുത്തു. 

സിപിഐ എം ജില്ലാ കമ്മിറ്റിയംഗം സി ബി ദേവദര്‍ശനന്‍, ഏരിയ സെക്രട്ടറി സി കെ വര്‍ഗീസ്, ലോക്കല്‍ സെക്രട്ടറിമാരായ കെ കെ രമേശന്‍, എന്‍ എം അബ്ദുള്‍കരിം, കെ എന്‍ ശശിധരന്‍, എന്‍ വി കൃഷ്ണന്‍കുട്ടി, വി കെ അജിതന്‍ എന്നിവരും ഒപ്പമുണ്ടായിരുന്നു.

പ്രധാന വാർത്തകൾ
 Top