31 March Friday

ചെ പ്പു ക്കൊ വെ സാംസ്‌കാരികോത്സവം സമാപിച്ചു

വെബ് ഡെസ്‌ക്‌Updated: Sunday Mar 19, 2023

ചെ പ്പു കോ വെ സാംസ്കാരികോത്സവത്തിന്റെ സമാപനസമ്മേളനം പി ബാലചന്ദ്രൻ എംഎൽഎ ഉദ്‌ഘാടനം ചെയ്യുന്നു

തൃശൂർ
ചെ പ്പു ക്കൊ വെ സാംസ്‌കാരികോത്സവത്തിന് പരിസമാപ്തി. രണ്ടുനാൾ നീണ്ടുനിന്ന സാംസ്കാരികോത്സവത്തിന്റെ സമാപനസമ്മേളനം പി ബാലചന്ദ്രൻ എംഎൽഎ ഉദ്‌ഘാടനം ചെയ്‌തു. 
രണ്ടുദിവസം നീണ്ട സാംസ്‌കാരികോത്സവത്തിൽ വജ്രജൂബിലി ഫെലോഷിപ്‌ ലഭിച്ച കലാകാരർ, ഭിന്നശേഷി–- ട്രാൻസ്‌ജെൻഡർ കലാപ്രവർത്തകർ, പട്ടിക ജാതി-–- വർഗ കലാകാരർ, കുടുംബശ്രീ പ്രവർത്തകർ, വിദ്യാർഥികൾ, വയോജനങ്ങൾ തുടങ്ങി ജീവിതത്തിന്റെ നാനാതുറയിലുള്ളവരുടെ കലാസംഗീത പരിപാടികൾ സാഹിത്യ അക്കാദമിയിലെ കെ ടി മുഹമ്മദ് വേദിയിൽ അരങ്ങേറി. 
തൃശൂർ ടൂറിസം പ്രൊമോഷൻ കൗൺസിലിന്റെ നേതൃത്വത്തിൽ തെക്കേഗോപുരനടയിൽനിന്ന് വടക്കേച്ചിറവരെ പൈതൃകനടത്തം സംഘടിപ്പിച്ചു. വടക്കേച്ചിറ ഫെസ്റ്റിന്റെ ഭാഗമായുള്ള പ്രദർശന വിപണന മേളകൾ, ദീപാലങ്കാരങ്ങൾ എന്നിവ തൃശൂരിന്റെ സാംസ്‌കാരിക തെരുവുകൾക്ക് പുത്തൻ കാഴ്ചകൾ നൽകി. വടക്കേച്ചിറയെയും പരിസര പ്രദേശങ്ങളെയും സാംസ്‌കാരിക ഉത്സവത്തിന്റെ സ്ഥിരം വേദിയാക്കുക വഴി പരമ്പരാഗത മേഖലയ്‌ക്ക് നല്ലൊരു വരുമാന മാർഗം കണ്ടെത്തുകകൂടി സാംസ്‌കാരികോത്സവത്തിന്റെ ലക്ഷ്യമാണ്. 
വടക്കേച്ചിറയിൽനിന്ന് ആരംഭിച്ച് സാഹിത്യ അക്കാദമിയുടെ മുൻവശത്തുകൂടെ രാമനിലയംവഴി ഇൻഡോർ സ്‌റ്റേഡിയത്തിൽ അവസാനിക്കുന്ന വിധത്തിൽ ആഴ്ചയിലൊരിക്കൽ സാംസ്‌കാരികത്തെരുവ് നടത്താനാണ് പദ്ധതിയിട്ടിരിക്കുന്നത്. 
 ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഡേവിസ് പദ്ധതി അവതരിപ്പിച്ചു. വനിതാ ശിശുക്ഷേമ ഓഫീസർ പി മീര, ജില്ലാ പ്ലാനിങ് ഓഫീസർ എൻ കെ ശ്രീലത, പബ്ലിസിറ്റി കമ്മിറ്റി ചെയർമാൻ പി കെ ഷാജൻ എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top