22 July Monday

തുല്യതാപഠനത്തിന് കൈത്താങ്ങ് പദ്ധതി

വെബ് ഡെസ്‌ക്‌Updated: Sunday Mar 19, 2023
തൃശൂർ
 തുല്യതാപഠനം പ്രോത്സാഹിപ്പിക്കുന്നതിനായി ജില്ലാപഞ്ചായത്ത് നടപ്പാക്കുന്ന കൈത്താങ്ങ് പദ്ധതിയിൽ രജിസ്‌ട്രേഷൻ ആരംഭിച്ചു. 17 വയസ്സിനു മുകളിലുള്ളവർക്കും 7-ാം ക്ലാസ്‌ ജയിച്ചവർക്കും  പത്താംതരം തുല്യതയ്ക്കും 22 വയസ്സിനു മുകളിൽ പ്രായമുള്ള 10–--ാം ക്ലാസ്‌ ജയിച്ചവർക്ക് ഹയർസെക്കൻഡറി തുല്യതയ്ക്കും രജിസ്റ്റർ ചെയ്യാം. പഞ്ചായത്ത് പ്രദേശത്ത് സ്ഥിരതാമസക്കാരായവരും ബിപിഎൽ വിഭാഗത്തിൽപ്പെട്ടവരും   റേഷൻ കാർഡിന്റെ കോപ്പി, വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന രേഖയുടെ കോപ്പി, ആധാർ കാർഡ് കോപ്പി, ഫോൺ നമ്പർ  എന്നിവസഹിതം  25 നകം ജില്ലാ കോ–-ഓർഡിനേറ്റർ, ജില്ലാ സാക്ഷരതാമിഷൻ ഓഫീസ്, ജില്ലാപഞ്ചായത്ത്, അയ്യന്തോൾ പിഒ എന്ന വിലാസത്തിൽ ലഭിക്കുന്ന  വിധത്തിൽ അപേക്ഷ നൽകണം. ഫോൺ: 0487–-2365024, 9446793460.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top