18 October Friday
വെസ‌്റ്റ‌്ഫോർട്ട‌് ആശുപത്രി സമരം

സമരപ്പന്തലിലെ കൊടിതോരണങ്ങള്‍ അഴിച്ചുമാറ്റിയതില്‍ പ്രതിഷേധം

വെബ് ഡെസ്‌ക്‌Updated: Tuesday Mar 19, 2019
തൃശൂർ
വെസ്റ്റ് ഫോർട്ട് ആശുപത്രിയിൽ ആഴ‌്ചകളായി സമരം നടത്തുന്ന സമരപ്പന്തലിലെ കൊടിതോരണങ്ങൾ ഉദ്യോഗസ്ഥർ അഴിച്ചുമാറ്റിയതിൽ പ്രൈവറ്റ് ഹോസ്പിറ്റൽ വർക്കേഴ്സ് അസോസിയേഷ(സിഐടിയു)നും സമരസമിതിയും ശക്തമായി പ്രതിഷേധിച്ചു. 
തെരഞ്ഞെടുപ്പുമായി ഒരു ബന്ധമില്ലാത്തതും മിനിമം വേതനത്തിനുവേണ്ടി തൊഴിലാളികളും ജീവനക്കാരും നിയമാനുസൃതം 49 ദിവസമായി നടത്തുന്ന സമരപ്പന്തലുമാണ് ചില ഉദ്യോഗസ്ഥർ മുറിച്ചുകൊണ്ടുപോയത്. ഒരു ഡസനിലേറെ വരുന്ന ഉദ്യോഗസ്ഥർ മൂന്ന് വണ്ടികളിലായിവന്നാണ് നിമിഷനേരംകൊണ്ട് അരങ്ങും കൊടിയും കടത്തിക്കൊണ്ടുപോയത്. ഉദ്യോഗസ്ഥരുടെ തെറ്റായ നടപടിയിൽ വെസ്റ്റ് ഫോർട്ട് ആശുപത്രി സമര സഹായസമിതിയും സിഐടിയുവും പ്രതിഷേധിച്ചു. മാനേജ്മെന്റിനെ പ്രീതിപ്പെടുത്താൻ ഉദ്യോഗസ്ഥർ നടത്തിയ തെറ്റായ നടപടിയിൽ പ്രൈവറ്റ് ഹോസ്പിറ്റൽ വർക്കേഴ്സ് അസോസിയേഷൻ (സിഐടിയു) ജില്ലാ സെക്രട്ടറി സ്റ്റാലിൻ ജോസഫ്, സമരസമിതി ചെയർമാൻ ടി സുധാകരൻ എന്നിവർ പ്രതിഷേധിച്ചു.
പ്രധാന വാർത്തകൾ
 Top