29 February Saturday

തടവറയിൽ വിളയും പച്ചക്കറി

വെബ് ഡെസ്‌ക്‌Updated: Sunday Jan 19, 2020

വിയ്യൂർ ജയിലിലെ ജൈവ പച്ചക്കറിത്തോട്ടം മന്ത്രി വി എസ് സുനിൽകുമാർ ഉദ്‌ഘാടനം ചെയ്യുന്നു

തൃശൂർ
വിയ്യൂർ സെൻട്രൽ ജയിൽ വളപ്പിൽ   ഇനി ജൈവ പച്ചക്കറി വിളയും.  ജയിലിന്റെ  3.5 ഏക്കറിലാണ്‌ പച്ചക്കറിത്തോട്ടം വരുന്നത്‌. പൂർണമായും ജൈവ രീതിയിൽ പച്ചക്കറി ഉൽപ്പാദിപ്പിക്കുന്ന  തോട്ടത്തിന്റെ ഉദ്ഘാടനം തൈ നട്ട്   മന്ത്രി വി എസ് സുനിൽകുമാർ നിർവഹിച്ചു. മേയർ അജിത വിജയൻ അധ്യക്ഷയായി.
 
 കാട്ടുപന്നികൾ, മുള്ളൻ പന്നി, മയിലുകൾ എന്നിവ വൻ തോതിൽ കൃഷി നശിപ്പിക്കുന്നതിനാൽ   മൂന്നര ഏക്കർ പ്രത്യേകം വേലി കെട്ടിയാണ്  കൃഷിക്ക് സജ്ജമാക്കിയത്. തടവുകാരുടെ സേവനം ഉപയോഗിച്ച് വെട്ടുകല്ലിൽ മതിൽകെട്ടി.  പ്രവർത്തനങ്ങൾക്ക് ആവശ്യമായ സഹായം നബാർഡ് നൽകി. കാർഷിക ജല സേചന പദ്ധതി നടപ്പിലാക്കി.
 
സാങ്കേതിക സഹായം ലഭ്യമാക്കാൻ മണ്ണുത്തി കാർഷിക സർവകലാശാലയുടെ കാർഷിക റിസർച്ച് സ്റ്റേഷൻ വന്നതോടെ പദ്ധതിക്ക് വേഗത കൂടി. പച്ചക്കറികൾ ഫല വർഗങ്ങൾ, എന്നിവയുടെ ഗുണമേന്മയുള്ള തൈകൾ ശാസ്ത്രീയമായി ഉൽപ്പാദിപ്പിച്ച് വിൽപ്പന നടത്താൻ പോളി ഹൗസ് നടപ്പാക്കി. ഈ പദ്ധതിയുടെ തുടർച്ചയായാണ് പുതിയ ജൈവ പച്ചക്കറി തോട്ടം.  തോട്ടത്തിലേക്ക് ആവശ്യമായ തൈകൾ പോളി ഹൗസിൽ നിന്ന് ഉൽപ്പാദിപ്പിക്കും. ഇതിനാവശ്യമായ പരിശീലനം തടവുകാർക്ക് നൽകി. നബാർഡ് എഡി എം ദീപ എസ് പിള്ള, ഡോ. എ ലത എന്നിവർ ജൈവ പച്ചക്കറിത്തോട്ടത്തിന് നേതൃത്വം നൽകും.    ജയിലിനുള്ളിലും പുറത്തും വിവിധ കൃഷികൾ ചെയ്തുവരുന്നുണ്ട്‌.
പ്രധാന വാർത്തകൾ
 Top