26 February Wednesday
ടെക്‌നിക്കൽ സ്‌കൂൾ കലോത്സവം സമാപിച്ചു

തൃശൂരിന്‌ കിരീടം

സ്വന്തം ലേഖകന്‍Updated: Sunday Jan 19, 2020

ടെക്നിക്കൽ സ്കൂൾ സംസ്ഥാന കലോത്സവത്തിൽ ഓവറോൾ ചാമ്പ്യന്മാരായ തൃശൂർ ടെക്നിക്കൽ സ്കൂൾ ടീമംഗങ്ങൾ മന്ത്രി ജെ മേഴ്സിക്കുട്ടിഅമ്മയ്‌ക്കൊപ്പം

എഴുകോൺ (കൊല്ലം)

നാൽപ്പത്തിരണ്ടാമത് ടെക്നിക്കൽ സ്കൂൾ സംസ്ഥാന കലോത്സവത്തിന്റെ കലാകിരീടം തൃശൂർ ടെക്നിക്കൽ ഹൈസ്കൂളിന്. 179 പോയിന്റോടെയാണ്‌  കിരീടം സാംസ്‌കാരിക നഗരിയിലേക്ക്‌ വണ്ടികയറുന്നത്‌. 168 പോയിന്റ് നേടിയ കുറ്റിപ്പുറം ടെക്നിക്കൽ ഹൈസ്കൂൾ രണ്ടാം സ്ഥാനവും 164 പോയിന്റോടെ വട്ടംകുളം ടെക്‌നിക്കൽ ഹൈസ്കൂൾ മൂന്നാം സ്ഥാനവും നേടി. 
ജില്ലാ അടിസ്ഥാനത്തിൽ മലപ്പുറം ജില്ല 226 പോയിന്റോടെ ഒന്നാമതും 208 പോയിന്റോടെ തൃശൂർ രണ്ടാമതും 172 പോയിന്റോടെ കോഴിക്കോട് മൂന്നാം സ്ഥാനത്തും എത്തി. മന്ത്രി ജെ മേഴ്സിക്കുട്ടിഅമ്മ സമാപന സമ്മേളനം ഉദ്ഘാടനവും സമ്മാനദാനവും നിർവഹിച്ചു. സംഘാടക സമിതി ചെയർപേഴ്സൺ പി അയിഷാപോറ്റി  എംഎൽഎ അധ്യക്ഷയായി. ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ രഞ്ജിനി അജയൻ, രതീഷ് കിളിത്തട്ടിൽ, സംഘാടക സമിതി ജനറൽ കൺവീനർ ജെ എഫ് ബൈജു, ഡിടിഇ ഡെപ്യൂട്ടി ഡയറക്ടർ ആർ ജയകുമാർ, അലുമ്‌നി അസോസിയേഷൻ രക്ഷാധികാരി കെ ജി ചന്ദ്രമോഹനൻ, ജനറൽ സെക്രട്ടറി വി രാധാകൃഷ്ണപിള്ള എന്നിവർ സംസാരിച്ചു. ഡിടിഇ സീനിയർ ജോയിന്റ് ഡയറക്ടർ കെ എൻ ശശികുമാർ സ്വാഗതവും സ്വീകരണ കമ്മിറ്റി ചെയർമാൻ കെ ഓമനക്കുട്ടൻ നന്ദിയും പറഞ്ഞു. 
 

 

പ്രധാന വാർത്തകൾ
 Top