20 February Wednesday

തൃശൂർ പുഷ്-പോ-ത്സ-വ-ത്തിന് തുട-ക്ക-മായി

വെബ് ഡെസ്‌ക്‌Updated: Saturday Jan 19, 2019
തൃശൂർ
തൃശൂർ പുഷ്-പോത്സവത്തിന് തേക്കിൻകാട്- മൈതാനിയിൽ തുടക്കമായി. മേയർ അജിത വിജയൻ ഉദ്-ഘാടനം നിർവഹിച്ചു. പുഷ്-പോത്സവം സംഘാടക സമിതി പ്രസിഡന്റ‌് കെ  രാധാകൃഷ്-ണൻ അധ്യക്ഷനായി. സ്റ്റാൻഡിങ‌്- കമ്മിറ്റി ചെയർപേഴ്-സൺ എം എൽ റോസി, പ്രിൻസിപ്പൽ കൃഷി ഓഫീസർ എ കല, ഡോ. ദീപ ആനന്ദ് -എന്നിവർ സംസാരിച്ചു.  ജനറൽ കൺവീനർ രാമചന്ദ്രൻ പെരുമ്പിടി സ്വാഗതവും  സെബി ഇരിമ്പൻ നന്ദിയും പറഞ്ഞു. 
ത്യശൂർ അഗ്രി ‐ ഹോർട്ടി കൾച്ചറൽ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ തൃശൂർ കോർപറേഷൻ, ജില്ലാ പഞ്ചായത്ത്-, കൊച്ചിൻ ദേവസ്വം ബോർഡ്-, കാർഷിക സർവകലാശാല, സംസ്ഥാന കൃഷിവകുപ്പ്-, കേരള വെറ്ററിനറി ആൻഡ്- അനിമൽ സയൻസസ്- സർവകലാശാല എന്നിവയുടെ സഹകരണത്തോടെയാണ്  പുഷ്-പോത്സവം സംഘടിപ്പിക്കുന്നത്-.- ഇതോടനുബന്ധിച്ച‌് കാർഷിക ഫോട്ടോഗ്രഫി, കുട്ടികളുടെ ചിത്രരചന, പെറ്റ്ഷോ, പുഷ്-പ രാജൻ,  പുഷ്-പ റാണി, മലയാളി മങ്ക, കാർഷിക ഉൽപ്പന്നങ്ങൾ, പച്ചക്കറി ചെടികൾ, പുഷ്-പാലങ്കാരം തുടങ്ങിയ മത്സരം നടക്കും.  27ന‌് വൈകിട്ട്- അഞ്ചിന് സമാപന സമ്മേളനം ജില്ലാ പഞ്ചായത്ത്- പ്രസിഡന്റ‌്- മേരി തോമസ്- ഉദ്-ഘാടനം ചെയ്യും.
പ്രധാന വാർത്തകൾ
 Top