04 December Wednesday

ഗുരുവായൂരപ്പൻ 
ഗാനാഞ്ജലി സംഗീത മത്സരം

വെബ് ഡെസ്‌ക്‌Updated: Friday Oct 18, 2024
ഇരിങ്ങാലക്കുട
 നാദോപാസനയും ഗുരുവായൂർ സുന്ദരനാരായണ ചാരിറ്റബിൾ ട്രസ്റ്റും ചേർന്ന് ഗുരുവായൂരപ്പൻ ഗാനാഞ്ജലി പുരസ്കാര സംഗീതമത്സരം സംഘടിപ്പിക്കും. ഡിസംബർ 25 ന് അഖിലേന്ത്യാടിസ്ഥാനത്തിൽ ഓൺലൈനായാണ് മത്സരം. 16 വയസ്സിന് താഴെ ജൂനിയർ വിഭാഗത്തിലും 16 മുതൽ 25 വയസ്സുവരെ സീനിയർ വിഭാഗത്തിലും മത്സരിക്കാം. സുന്ദരനാരായണ രചിച്ച ഗുരുവായൂരപ്പ സ്തുതികളാണ് ആലപിക്കേണ്ടത്. ഡിസംബർ 15 വരെ ഓൺലൈനായി അപേക്ഷിക്കാം. www.nado pasana.co. in എന്ന സൈറ്റിൽ കൂടുതൽ വിവരങ്ങളറിയാം. വാർത്താസമ്മേളനത്തിൽ സോണിയ ഗിരി, പി നന്ദകുമാർ, ഷീല മേനോൻ, ടി ഉണ്ണിക്കൃഷ്ണമേനോൻ, മുരളി പഴയാറ്റിൽ, സുചിത്ര വിനയൻ എന്നിവർ  പങ്കെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top