04 December Wednesday

ബാലസംഘം ജില്ലാ സമ്മേളനം 
നാളെ തുടങ്ങും

വെബ് ഡെസ്‌ക്‌Updated: Friday Oct 18, 2024
ഇരിങ്ങാലക്കുട 
ബാലസംഘം ജില്ലാ സമ്മേളനം 19, 20 തീയതികളിൽ ടൗൺ ഹാളിൽ (ചെല്ലപ്പൻ മാസ്റ്റർ നഗർ) നടത്തും. ശനി രാവിലെ 10ന് ഡോ. ഷിജു ഖാൻ ഉദ്ഘാടനം ചെയ്യും. ലക്ഷം അംഗങ്ങളെ പ്രതിനിധീകരിച്ച് 300 പ്രതിനിധികൾ പങ്കെടുക്കും. വൈകിട്ട് സാംസ്കാരിക സമ്മേളനം മന്ത്രി ആർ ബിന്ദു ഉദ്ഘാടനം ചെയ്യും. കുട്ടികൾ കലാപരിപാടികൾ അവതരിപ്പിക്കും. 
പ്രതിനിധികള്‍ താമസിക്കുന്ന വീടുകളിൽ കൂട്ടുകാർ ഓർമ മരം നടും. സംഘാടക സമിതി ചെയർമാൻ വി എ മനോജ് കുമാർ, കൺവീനർ അഖില നന്ദകുമാർ, ടി കെ അമൽറാം, ടി എസ് സജീവൻ, രാജേഷ് അശോകൻ, ഗേയ വി മനോജ്, അഭിനവ് ഗിരീഷ്, സരള വിക്രമൻ എന്നിവരും വാർത്താ സമ്മേളനത്തിൽ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top