22 October Thursday

ചാലക്കുടി–-ആനമല റോഡ് നിര്‍മാണോദ്ഘാടനം

വെബ് ഡെസ്‌ക്‌Updated: Sunday Oct 18, 2020

ചാലക്കുട്ടി

കിഫ്ബി ഫണ്ട് 27.96 കോടി ഉപയോഗിച്ച് പണിയുന്ന ചാലക്കുടി–-ആനമല റോഡിന്റെ നിർമാണോദ്ഘാടനം മന്ത്രി ജി സുധാകരൻ വീഡിയോ കോൺഫൻസിലൂടെ നിർവഹിച്ചു. ബി ഡി ദേവസി എംഎൽഎ അധ്യക്ഷനായി. സംസ്ഥാന സർക്കാരിന്റെ 2016-–-17 വർഷത്തെ കിഫ്ബി പദ്ധതിയിലുൾപ്പെടുത്തിയാണ് തുക വകയിരുത്തിയത്. മലക്കപ്പാറമുതൽ ആനക്കയം വരെ 32 കിലോമീറ്റർ റോഡാണ് നിർമിക്കുന്നത്‌. ഇതോടൊപ്പം എട്ട്‌ കലുങ്കുകളുടെ പുനർനിർമാണവും രണ്ട് കലുങ്കുകളുടെ വീതി കൂട്ടലും നടക്കും. 100 മീറ്റർ കാന നിർമാണം, 305 മീറ്റർ റോഡിന്റെ സൈഡ് കെട്ട് എന്നിവയും പൂർത്തീകരിക്കും.
ചാലക്കുടി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് വിജു വാഴക്കാല, പഞ്ചായത്ത് പ്രസിഡന്റ് തങ്കമ്മ വർഗീസ്, വൈസ് പ്രസിഡന്റ് കെ കറുപ്പസ്വാമി, പഞ്ചായത്തംഗങ്ങളായ കെ കെ റിജേഷ്, ചന്ദ്രിക ഷിബു, കെ എം ജോഷി, കൊളിഞ്ചി, കെആർഎഫ്ബി പ്രോജക്ട്‌ ഡയറക്ടർ എൽ ബീന, പൊതുമരാമത്ത് വിഭാഗം എൻജിനിയർ വി വി ആന്റോ തുടങ്ങിയവർ പങ്കെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top