12 September Thursday
ദേശീയപാത

പുതുക്കാട്ട് ബസ് ബേയും ആമ്പല്ലൂരിൽ 
അടിപ്പാതയും നിർമിക്കും

വെബ് ഡെസ്‌ക്‌Updated: Monday Sep 18, 2023

കലക്ടറേറ്റിൽ ചേർന്ന അവലോകന യോഗം

പുതുക്കാട് 
അപകടം പതിവായ  പുതുക്കാട് കെഎസ്ആർടിസി സ്റ്റാൻഡിന് എതിർവശത്ത് ബസ്‌ ബേ–- ബസ്‌ ഷെൽട്ടർ നിർമിക്കും. ദേശീയപാത ഒരുക്കി നൽകുന്ന സ്ഥലത്ത് എംഎൽഎ ഫണ്ട് ഉപയോഗിച്ച് കൊടകര ബ്ലോക്ക് പഞ്ചായത്തിന്റെ സഹായത്തോടെ ആവശ്യമായ നിർമാണം നടത്തും. കെഎസ്ആർടിസി ബസ്സുകൾ  ഹൈവേ മുറിച്ചു കടന്ന് ബസ് സ്റ്റാൻഡിലേക്ക് കയറുന്നത്‌ ഇതോടെ ഒഴിവാക്കാൻ കഴിയും. പുതുക്കാട് മണ്ഡലത്തിൽ ദേശീയപാത കടന്നുപോകുന്ന പ്രദേശത്തെ    പ്രശ്നങ്ങൾ പരിഹരിക്കുന്നതിന്‌ ചേർന്ന അവലോകന യോഗത്തിലാണ്‌ തീരുമാനം.  ടി എൻ പ്രതാപൻ എംപിയുടെയും  കെ കെ രാമചന്ദ്രൻ എംഎൽഎ യുടെയും  സാന്നിധ്യത്തിൽ  കലക്ടറേറ്റിലായിരുന്നു യോഗം.  കാൽനടക്കാർ ഏറെ ബുദ്ധിമുട്ടുന്ന പുതുക്കാട് ജങ്‌ഷനിൽ ഫൂട്ട്‌ ഓവർ ബ്രിഡ്ജ്  വേണമെന്ന്‌ നിർദേശമുയർന്നു. 
    ഇതിന്റെ അനുമതി ലഭ്യമാക്കുന്നതിന് ആവശ്യമായ നടപടി  സ്വീകരിക്കുമെന്ന് നാഷണൽ ഹൈവേ പ്രൊജക്റ്റ് ഡയറക്ടർ   അറിയിച്ചു. ആമ്പല്ലൂർ ജങ്‌ഷനിൽ അടിപ്പാത നിർമിക്കുന്നതിന് അനുമതിയായി. ഇതിന്റെ ടെൻഡർ നടപടി പുരോഗമിക്കുകയാണെന്നും  ദേശീയപാത ഉദ്യോഗസ്ഥർ അറിയിച്ചു. മണലി,  കുറുമാലി തുടങ്ങി നേരത്തെ സ്റ്റോപ്പുകൾ ഉണ്ടായിരുന്ന സ്ഥലങ്ങളിൽ അവ പുനഃസ്ഥാപിക്കാണമെന്ന് എംഎൽഎ ആവശ്യപ്പെട്ടു. 
    ടോൾ പ്ലാസയ്ക്ക് അടുത്തും പുതുക്കാട് ജങ്‌ഷനോട് ചേർന്നും വാഹനങ്ങളുടെ പാർക്കിങ്‌  ഒഴിവാക്കാൻ നടപടി സ്വീകരിക്കണം. നിലവിൽ സർവീസ് റോഡുകൾ ഇല്ലാത്ത പുതുക്കാട് മുതൽ നന്തിക്കര വരെയുള്ള ഭാഗത്ത്‌ സർവീസ് റോഡ് നിർമിക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കണമെന്നും നിർദേശിച്ചു. 
     കൊളത്തൂർ മുതൽ കൊടകര വരെയുള്ള ഭാഗത്ത് സർവീസ് റോഡ് നിർമിക്കും. ഹൈവേയിലും സർവീസ് റോഡുകളിലുമുള്ള വെള്ളക്കെട്ടുകൾ ഒഴിവാക്കുന്നതിനും ഡ്രൈനേജ് സംവിധാനം കാര്യക്ഷമമാക്കുന്നതിനുമായി ജനപ്രതിനിധികളുടെയും  ദേശീയപാത ഉദ്യോഗസ്ഥരുടെയും സംയുക്ത പരിശോധന  21ന് നടത്താനും തീരുമാനിച്ചു. ദേശീയപാത 544 –-ൽ പുതുക്കാട് മണ്ഡലത്തിൽ ഉൾപ്പെടുന്ന പ്രദേശത്തെ പ്രശ്നങ്ങൾ ചൂണ്ടിക്കാണിച്ച്‌  എംഎൽഎ ബന്ധപ്പെട്ട അധികൃതർക്ക് കത്ത് നൽകിയിരുന്നു. ഇതിനെ തുടർന്ന് എംപി, എംഎൽഎ മറ്റു ജനപ്രതിനിധികൾ, ദേശീയപാത ഉദ്യോഗസ്ഥർ എന്നിവർ  പങ്കെടുത്ത്‌  ജൂലൈയിൽ യോഗം  ചേർന്നിരുന്നു. ഇതിന്റെ  തുടർനടപടികളുടെ ഭാഗമായിട്ടാണ് കലക്ടറേറ്റിൽ യോഗം ചേർന്നത്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top