31 October Saturday

പുതിയ കണ്ടെയ്ൻമെന്റ്‌ സോണുകൾ

വെബ് ഡെസ്‌ക്‌Updated: Friday Sep 18, 2020
തൃശൂർ
കോവിഡ് -19 രോഗവ്യാപനം തടയുന്നതിനായി കലക്ടർ പുതിയ കണ്ടെയ്ൻമെന്റ്‌ സോണുകൾ പ്രഖ്യാപിച്ചു. 
പുതിയ കണ്ടെയ്ൻമെന്റ്‌സോണുകൾ: ഇരിങ്ങാലക്കുട നഗരസഭ ഡിവിഷൻ ഒമ്പത്, പാവറട്ടി പഞ്ചായത്ത് വാർഡ് ഒന്ന്, (അമ്പാടി ലൈൻ മുതൽ പ്രജീന സ്റ്റോഴ്സ്‌വരെ), പോർക്കുളം പഞ്ചായത്ത് വാർഡ് മൂന്ന്‌(പോർക്കുളം സെന്റർ ഭാഗം), മുല്ലശേരി പഞ്ചായത്ത് വാർഡ് 15(കമ്പുള്ളി പാലംമുതൽ കണ്ണേങ്കാട്ട് അമ്പലംവരെ. സാമൂഹിക ആരോഗ്യ കേന്ദ്രം, മുല്ലശേരി ബ്ലോക്ക് പഞ്ചായത്ത് ഓഫീസ്, വില്ലേജ് ഓഫീസ്,  ആയുർവേദ ആശുപത്രി, വെറ്ററിനറി ആശുപത്രി എന്നിവ ഒഴിവാക്കിക്കൊണ്ട്), കാടുകുറ്റി  വാർഡ് ഒമ്പത്‌(ചാത്തൻ ചാൽ റോഡിൽ ഗോപുരൻ ജോയിയുടെ വീടുമുതൽ ഷാജു സ്മാരക ബസ് സ്റ്റോപ്പ്‌വരെ റോഡിനിരുവശവും), വരന്തരപ്പിള്ളി  മൂന്ന്‌, 21 വാർഡുകൾ( വാർഡ് 21 വരന്തരപ്പിള്ളി ബേപ്പൂർ വഴി ശ്രീകണ്ഠേശ്വരം അമ്പലം ആലിന്റെ ഇടതുവശംമുതൽ അമ്പിളി അങ്കണവാടിവരെയും വാർഡ് മൂന്ന്‌ വരന്തരപ്പിള്ളി ബേപ്പൂർ വഴി ശ്രീകണ്ഠേശ്വരം അമ്പലം ആലിന്റെ വലതുവശം മുതൽ പാലക്കൽ അമ്പലം വരെ), കൊണ്ടാഴി  ഒന്ന്‌, 14, 15 വാർഡുകൾ മുഴുവനായും, വാർഡ് മൂന്ന്‌ (വായനശാലമുതൽ ലെസായിപ്പടി റോഡ്‌വരെ), കുന്നംകുളം നഗരസഭ 21, 22 ഡിവിഷനുകൾ(21- മാക്കാലിക്കാവ് അമ്പലത്തിന്റെ വലതുഭാഗത്തെ തോടു മുതൽ കൊണാർക്ക് ബുക്ക് ബൈൻഡിങ് യൂണിറ്റ് വരെയും ഡിവിഷൻ 22ൽ കുറുക്കൻപാറ എ ടി കൃഷ്ണന്റെ വീടുമുതൽ  ചിറ്റഞ്ഞൂർ പോകുന്ന വഴിവരെ), വരവൂർ  മൂന്ന്‌, 12 വാർഡുകൾ( വാർഡ് മൂന്ന്‌ നടുവട്ടം ട്രാൻസ്‌ഫോർമർമുതൽ പാറക്കുണ്ട് കയറ്റംവരെയും വാർഡ് 12 നടുവട്ടം മഹാത്മ ക്ലബ്മുതൽ നടുവട്ടം ചൂണ്ടയിൽ റോഡ്‌വരെയും), ഗുരുവായൂർ മുനിസിപ്പാലിറ്റി  ഡിവിഷൻ ഒമ്പത്( പാലുവായ്‌ ലക്ഷം വീട് കോളനി).
രോഗവ്യാപന സാധ്യത കുറഞ്ഞതിനാൽ കണ്ടെയ്ൻമെന്റ്‌ സോണിൽനിന്ന് ഒഴിവാക്കിയ പ്രദേശങ്ങൾ: മറ്റത്തൂർ പഞ്ചായത്ത്  ഒന്ന്‌, രണ്ട്‌ വാർഡുകൾ( രാഹുലിന്റെ കടമുതൽ അരങ്ങിൻമൂലവരെയുള്ള ഭാഗം ഒഴികെ), പോർക്കുളം 1, 5, 10 വാർഡുകൾ, എളവള്ളി ആറ്‌, ഏഴ്‌ വാർഡുകൾ,  മാടക്കത്തറ 11, 12, 13 വാർഡുകൾ, എരുമപ്പെട്ടി  രണ്ട്‌, തളിക്കുളം  മൂന്ന്, നാല്‌ വാർഡുകൾ, പുന്നയൂർ വാർഡ് 12.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top