22 October Thursday

ആന്‍ജോ പി ആന്റോജിക്ക്‌ ഐബിഎം സ്‌കോളര്‍ഷിപ്‌

വെബ് ഡെസ്‌ക്‌Updated: Friday Sep 18, 2020
ഇരിങ്ങാലക്കുട
ഇന്ത്യന്‍ ബ്രദര്‍ഹുഡ് ഓഫ് മജീഷ്യന്‍സിന്റെ(ഐബിഎം) ഡല്‍ഹി ഘടകം ഇന്ത്യയിലെ ബാല മാജിക് രംഗത്തെ അഞ്ച്‌ കുട്ടികൾക്ക്‌ നല്‍കിയ മാജിക്‌ സ്‌കോളര്‍ഷിപ്പിന്‌ മൂര്‍ക്കനാട് സ്വദേശി ആന്‍ജോ പി ആന്റോജി അര്‍ഹനായി. എല്ലാ സംസ്ഥാനങ്ങളില്‍നിന്നും ഓൺലൈനായി പങ്കെടുത്ത ബാല മജീഷ്യന്‍മാരില്‍നിന്നാണ് രണ്ട് ആണ്‍കുട്ടികളെയും മൂന്ന്‌ പെണ്‍കുട്ടികളെയും ഐബിഎം ഡല്‍ഹി ഘടകം തെരഞ്ഞെടുത്തത്. ഇത്തവണ കേരളത്തില്‍നിന്ന് ഈ അംഗീകാരം കരസ്ഥമാക്കിയത് ആന്‍ജോ മാത്രമാണ്. മാജിക്കിലെ തുടർ വിജ്ഞാനം കരസ്ഥമാക്കാനുള്ള ഐബിഎമ്മിന്റെ സഹായങ്ങളും 2021 ഏപ്രിലില്‍ ഡല്‍ഹിയില്‍ നടക്കുന്ന അന്താരാഷ്ട്ര മാജിക് കണ്‍വന്‍ഷനില്‍ പങ്കെടുക്കാനുള്ള അവസരവും ആന്‍ജോയ്‌ക്ക് ലഭിക്കും. മൂര്‍ക്കനാട് സെന്റ് ആന്റണീസ് പള്ളിക്ക് സമീപം പുത്തൻവീട്ടില്‍ ആന്റോജിയുടെയും ലിജുവിന്റെയും രണ്ടാമത്തെ മകനാണ്‌ മൂര്‍ക്കനാട് ഹൈസ്‌ക്കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥി ആന്‍ജോ.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top