15 October Tuesday

എംജി റോഡ് വികസനം: അളവെടുപ്പ്‌ തുടങ്ങി

വെബ് ഡെസ്‌ക്‌Updated: Wednesday Sep 18, 2019
തൃശൂർ
നഗരത്തിൽ എംജി റോഡ് വികസനത്തിന് തുടക്കംകുറിച്ച്‌ റോഡിന്റെ അളവെടുപ്പു തുടങ്ങി. ജില്ലാ ടൗൺ പ്ലാൻ പ്രകാരം എംജി റോഡിൽ നടുവിലാൽ മുതൽ പാറയിൽ ജങ്ഷൻ വരെ 21 മീറ്റർ വീതിയിലും തുടർന്ന് പടിഞ്ഞാറേക്കോട്ട വരെ 25 മീറ്റർ വീതിയിലുമാണ് വികസിപ്പിക്കുക. പടിഞ്ഞാറേക്കോട്ട മുതൽ അയ്യന്തോൾവരെ നേരത്തെ 25 മീറ്റർ വീതിയിൽ റോഡ് വികസിപ്പിച്ചിട്ടുണ്ട്. 
തൃശൂർ താലൂക്ക് സർവേ വിഭാഗത്തിന്റെയും കോർപറേഷൻ അധികൃതരുടെയും നേതൃത്വത്തിൽ ചൊവ്വാഴ്ച പകൽ പതിനൊന്നരയോടെയാണ്‌ അളവെടുപ്പു തുടങ്ങിയത്‌. വ്യാപാരി പ്രതിനിധികളും സഹകരിച്ചു. നടുവിലാൽ മുതൽ പടിഞ്ഞാറേക്കോട്ട വരെ അളന്നു. പലയിടങ്ങളിലും 21 മീറ്ററിന് നാലരമീറ്റർ വരെ കുറവുള്ളതായി കണ്ടെത്തി. 
ഇവിടങ്ങളിൽ ആവശ്യമായ വീതിയിൽ അടയാളപ്പെടുത്തിയിട്ടുണ്ട്.  
വ്യാപാരികൾ സ്ഥലം വിട്ടുനൽകാൻ സന്നദ്ധരായിട്ടുണ്ട്. ന്യായമായ  പുനരധിവാസമുൾപ്പെടെ  കോർപറേഷനും ഉറപ്പുനൽകി. കോട്ടപ്പുറം റെയിൽവേ മേൽപ്പാലത്തിനു സമീപം പുതിയ മേൽപ്പാലം പണിയുന്നതിനും പദ്ധതിയുണ്ട്. 
തൃശൂർ താലൂക്ക് സർവേയർ  മഞ്ജുലാൽ, ഡെപ്യൂട്ടി മേയർ റാഫി ജോസ്, ഡിപിസി അംഗം വർഗീസ് കണ്ടംകുളത്തി, നഗരാസൂത്രണവിഭാഗം ചെയർപേഴ്സൺ സി ബി ഗീത, അംഗം എം ആർ റോസിലി, വർക്കിങ് ഗ്രൂപ്പ് ചെയർമാൻ അനൂപ് ഡേവിസ് കാട, എക്സിക്യൂട്ടീവ് എൻജിനിയർ ഷീബ, വ്യാപാരി പ്രതിനിധികളായ ജോർജ് കുറ്റിച്ചാക്കു, ടോണി തുടങ്ങിയവരും സർവേയർക്കൊപ്പമുണ്ടായി.
പ്രധാന വാർത്തകൾ
 Top