24 October Thursday

ഇന്റർ സ്കൂൾ ക്വിസ് മത്സരം

വെബ് ഡെസ്‌ക്‌Updated: Wednesday Sep 18, 2019
തൃശൂർ
കനറാ ബാങ്ക് തിരുവനന്തപുരം സർക്കിൾ ഓഫീസിന്റെ ആഭിമുഖ്യത്തിൽ ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിദ്യാർഥികൾക്കായി  ഓൾ കേരള ഇന്റർ സ്കൂൾ ജനറൽ നോളജ് ക്വിസ് മത്സരം നടത്തും. 22ന്‌ മരട്‌ ബിടിഎച്ച്‌ സരോവരം ഓഡിറ്റോറിയത്തിലാണ്‌ മത്സരം.
ഒരു സ്കൂളിൽനിന്ന് രണ്ട്‌ അംഗങ്ങൾ വീതമുള്ള രണ്ട്‌ ടീമുകൾക്ക്  പങ്കെടുക്കാം. ഒന്നാം സമ്മാനം നേടുന്ന ടീമിന് 50,000 രൂപയും രണ്ടും, മൂന്നും സമ്മാനാർഹർക്ക് യഥാക്രമം 30,000-, 20,000- രൂപയും ലഭിക്കും. ഒന്നാം സമ്മാനം നേടുന്ന ടീം നാഷണൽ ലെവൽ ഫൈനൽ മത്സരത്തിന് തെരഞ്ഞെടുക്കപ്പെടും. വിദ്യാർഥികൾക്ക് സ്കൂൾ മുഖേന കനറാ ബാങ്കിന്റെ ഏതെങ്കിലും ശാഖയിൽ ബുധനാഴ്‌ച വൈകിട്ട്‌ അഞ്ചുവരെ രജിസ്റ്റർ ചെയ്യാം.
കൂടുതൽ വിവരങ്ങൾക്ക് കനറാ ബാങ്ക് ശാഖയുമായോ rotcrmipd@canarabank.com എന്ന ഇ-മെയിൽ വിലാസത്തിലോ  9946577007 എന്ന - മൊബൈൽ നമ്പറിലോ ബന്ധപ്പെടുക.
പ്രധാന വാർത്തകൾ
 Top