21 October Monday

മൂവായിരത്തോളം പേർക്ക്‌ ക്യാൻസർ സാധ്യത

വെബ് ഡെസ്‌ക്‌Updated: Wednesday Sep 18, 2019
തൃശൂർ
ജില്ലയിൽ മൂവായിരത്തോളം പേർക്ക്‌ ക്യാൻസർ സാധ്യത. ജില്ലയിൽ തദ്ദേശസ്ഥാപനങ്ങളുടെ നേതൃത്വത്തിൽ നടത്തുന്ന സംയോജിത ക്യാൻസർ നിയന്ത്രണ പരിപാടിയുടെ ഭാഗമായി നടന്ന സർവേകളിലാണ്‌ ഇത്‌ കണ്ടെത്തിയത്‌.ക്യാൻസർ ലക്ഷണങ്ങളുള്ള വ്യക്തികളെ മുൻകൂട്ടി കണ്ടെത്തി രോഗനിർണയവും ചികിത്സയും വേഗത്തിലാക്കി രക്ഷിക്കാനാണ്‌ കാൻ പദ്ധതി നടപ്പാക്കുന്നത്‌. ഇതിന്റെ ഭാഗമായി ചോദ്യാവലിയുടെ സഹായത്തോടെയാണ്‌ ആശ പ്രവർത്തകർ, അങ്കണവാടി പ്രവർത്തകർ വീട്ടിലെത്തി അഭിമുഖം നടത്തുന്നുണ്ട്‌. രോഗസ്ഥിരീകരണത്തിനായി ആവശ്യമുള്ളവരെ ക്യാമ്പിലേക്ക്‌ എത്തിക്കും. ഈ സർവേയിലാണ്‌ 3000ത്തോളംപേർക്ക്‌ രോഗസാധ്യത കണ്ടെത്തിയത്‌.
  പദ്ധതിയുടെ ഭാഗമായി ജില്ലയിലെ ആരോഗ്യസ്ഥാപനങ്ങളിൽ ക്യാൻസർ പരിശോധന സൗകര്യം ഒരുക്കും. എല്ലാ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലും കീമോ തെറാപ്പിക്കുശേഷമുള്ള തുടർചികിത്സ  ലഭ്യമാക്കും. മാമോഗ്രാം, ബയോപ്‌സി, സ്‌കാനിങ്, എക്‌സ്‌റേ, എഫ്‌എൻഎസി, പാപ്പ്‌സ്‌മിയർ ടെസ്‌റ്റുകളും അനുബന്ധപരിശോധനകളും വിവിധ സർക്കാർസ്ഥാപനങ്ങളുടെ സഹാേയത്തോടെ സൗജന്യമായി നൽകും. ക്യാൻസർ രോഗനിർണയം നടത്തിയവർക്ക്‌ പ്രതിരോധപ്രവർത്തനങ്ങളും പാലിയേറ്റീവ്‌ കെയർ പ്രവൃത്തികളും ശക്തിപ്പെടുത്തും. കാൻ പദ്ധതിയെക്കുറിച്ച്‌ ബോധവൽക്കരണക്ലാസ്‌ കോർപറേഷൻ കൗൺസിൽ ഹാളിൽ നടന്നു. കോർപറേഷനിൽ സോണൽ തലങ്ങളിൽ ക്യാൻസർ പ്രാഥമിക പരിശോധനാക്യാമ്പുകൾ സംഘടിപ്പിക്കാൻ തീരുമാനിച്ചു.
പ്രധാന വാർത്തകൾ
 Top