20 September Friday

ശ്രീഗുരുവായൂരപ്പൻ പുരസ്കാരം കലാമണ്ഡലം ഗോപിക്ക്

വെബ് ഡെസ്‌ക്‌Updated: Sunday Aug 18, 2019
ഗുരുവായൂർ
ഗുരുവായൂർ ദേവസ്വം ഏർപ്പെടുത്തിയ ‘ശ്രീഗുരുവായൂരപ്പൻ ക്ഷേത്രകലാ പുരസ്കാരം' കലാമണ്ഡലം ഗോപിക്ക് സമ്മാനിക്കും. 25,555 രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്നതാണ്‌ പുരസ്കാരം. 23ന് വൈകിട്ട് അഞ്ചിന് മേൽപ്പത്തൂർ ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി സമ്മാനിക്കും. ദേവസ്വം ചെയർമാൻ അഡ്വ. കെ ബി മോഹൻദാസ് അധ്യക്ഷനും 
കലാമണ്ഡലം വൈസ് ചാൻസലർ ടി കെ നാരായണൻ, കഥകളി സംഗീതകാരൻ കെ പി അച്യുതൻ, ദേവസ്വം ഭരണസമിതിയംഗങ്ങളായ പി ഗോപിനാഥൻ, എ വി പ്രശാന്ത് എന്നിവരടങ്ങുന്ന പാനലാണ് ജേതാവിനെ തെരഞ്ഞെടുത്തത്.
പ്രധാന വാർത്തകൾ
 Top