16 September Monday

ഓണം ഖാദി മേള ആരംഭിച്ചു

വെബ് ഡെസ്‌ക്‌Updated: Sunday Aug 18, 2019
തൃശൂർ
കേരള ഖാദി ഗ്രാമ വ്യവസായ ബോർഡിന്റെ ‘ഓണം ഖാദിമേള’ ആരംഭിച്ചു. തൃശൂർ പാലസ്‌ റോഡ്‌, വടക്കുന്നാഥൻ ഷോപ്പിങ്‌ കോംപ്ലക്സ്‌, ഒളരിക്കര  എന്നിവിടങ്ങളിലെ ഖാദി ഗ്രാമ സൗഭാഗ്യകളിൽ ഡിസ്‌കൗണ്ടും നറുക്കെടുപ്പുകളുമുണ്ടാകും. സംസ്ഥാനത്തിനകത്ത്‌ ഉൽപ്പാദിപ്പിക്കുന്ന തുണിത്തരങ്ങൾക്ക്‌ 30 ശതമാനം സർക്കാർ റിബേറ്റും സംസ്ഥാനത്തിനു പുറത്ത്‌ ഉൽപ്പാദിപ്പിക്കുന്നവക്ക്‌ 20 മുതൽ 30 വരെ ശതമാനം റിബേറ്റും ലഭിക്കും. ജില്ലാ തലത്തിൽ മൂന്ന്‌  പ്രതിവാര നറുക്കെടുപ്പ്‌ നടത്തും. സംസ്ഥാനതലത്തിൽ നടത്തുന്ന ബംബർ നറുക്കെടുപ്പിൽ ഒന്നാം സമ്മാനം പത്ത്‌ പവനും രണ്ടാം സമ്മാനം അഞ്ച്‌ പവനും നൽകും. മൂന്നാം സമ്മാനം ഒരു പവൻ വീതം 12 പേർക്ക്‌ നൽകും. സർക്കാർ ഉദ്യോഗസ്ഥർക്ക്‌ ഒരു ലക്ഷം രൂപവരെ ക്രെഡിറ്റ്‌ സൗകര്യം ലഭിക്കും. സെപ്‌തംബർ പത്തുവരെ തുടരും.
പ്രധാന വാർത്തകൾ
 Top