15 December Sunday
അമൃ-തം-‐-കർക്ക-ടകം

കുടും-ബശ്രീ ഭക്ഷ്യ-മേള 50 കേന്ദ്രങ്ങ-ളിൽ

വെബ് ഡെസ്‌ക്‌Updated: Thursday Jul 18, 2019

കുടുംബശ്രീയു നേതൃത്വത്തിൽ കലക്ടറേറ്റ്‌ അങ്കണത്തിൽ നടന്ന ഭക്ഷ്യമേളയിൽ നിന്ന്‌

 
തൃശൂർ
ഔഷധക്കഞ്ഞികളും പത്തിലക്കറികളും  കർക്കടക വിഭവങ്ങളും  ഒരുക്കി കുടുംബശ്രീ.  ആരോ-ഗ്യ-ക-ര-മായ ഭക്ഷ-ണ-രീ-തിയെ പ്രോത്സാ-ഹി-പ്പി-ക്കു-ന്ന-തിനായി കുടും-ബശ്രീ ജില്ലാ-മി-ഷന്റെ ആഭി-മു-ഖ്യ-ത്തിൽ അമൃതം കർക്കി-ടകം  -പേ-രിൽ പര-മ്പ-രാ-ഗത ആരോഗ്യ ഭക്ഷ്യ-മേളയ്-ക്ക്- തുട-ക്കമാ-യി.- 
കേരളത്തിൽ പരമ്പരാഗത ചികിത്സാവിധി പ്രകാരം ആരോഗ്യപരിപാലനത്തിനായി കർക്കടകമാസത്തിൽ തയ്യാറാക്കി കഴിക്കുന്ന ഔഷധക്കഞ്ഞി  17 മുതൽ 24 വരെ  കലക്ടറേറ്റിലും മുളങ്കുന്നത്തുകാവ‌് ഗവ. മെഡിക്കൽ കോളേജ് നെഞ്ചുരോഗാശുപത്രിയിലെ കുടുംബശ്രീയുടെ ക്യാന്റീനിലും ചെമ്പൂക്കാവ‌് അഗ്രോ ഹൈപ്പർ ബസാറിലും വിവിധ ഗ്രാമ-പ-ഞ്ചാ-യത്ത്-, നഗ-ര-സഭ സിഡിഎ-സു-ക-ളിൽ ഉൾപ്പെടെ 50 കേന്ദ്രങ്ങളിൽ ലഭിക്കും. 
35 രൂപ മുതൽ 60 രൂപ വരെയാണ‌് വിവിധ കഞ്ഞികളുടെ വില.  രോഗപ്രതിരോധ ശേഷി കൂട്ടുന്നതിനും  ദഹനപ്രക്രിയ സുഗമമാക്കാനുമാണ‌്  ഔഷധക്കഞ്ഞി സേവിക്കുന്നത്. മുക്കുറ്റി, കറുക, തിരുതാളി, അടക്കം ദശപുഷ്പങ്ങളും കുറുന്തോട്ടി, കരുനൊച്ചി തുടങ്ങി വിവിധ ഔഷധങ്ങൾ ചേരുവയായി ഉണ്ടാക്കുന്ന കഞ്ഞി രാവിലെയോ വൈകിട്ടോ ഏതെങ്കിലും ഒരു നേരം കഴിക്കാം. മിതമായ നിരക്കിൽ നല്ല ആഹാരം എന്നതാണ് പദ്ധതിയുടെ ലക്ഷ്യം.  
ആരോ-ഗ്യ-ക-ര-മായ ഭക്ഷ-ണ-രീ-തിയെ പ്രോത്സാ-ഹി-പ്പി-ക്കുകയും അതോ-ടൊപ്പം കുടും-ബശ്രീ സംരം-ഭ-കർക്ക്- കൂടു-തൽ സംരംഭ സാധ്യ-ത-കൾ ഒരു-ക്കു-ക- എന്ന ലക്ഷ്യ-ത്തോ-ടെയാണ് കുടും-ബശ്രീ ജില്ലാ-മി-ഷന്റെ നേതൃ-ത്വ-ത്തിൽ അമൃതം കർക്ക-ടകം ഫുഡ്- ഫെസ്റ്റ്- നട-ത്തു-ന്ന-ത്-. കലക്ടറേറ്റ‌് അങ്കണത്തിൽ ആരംഭിച്ച അമൃതം കർക്കടകം ആരോഗ്യ ഭക്ഷ്യ മേള നടത്തുന്നത‌്‌ പാണഞ്ചേരി ശ്രീദീപം, അളഗപ്പ അമൃതം, പുത്തുർ സൻമയ കുടുംബശ്രീ യൂണിറ്റുകളാണ‌്. കർക്കടക ക്കഞ്ഞി  ഒരുക്കുന്നതിന‌് ഐ ഫ്രം മൂന്ന‌് ദിവസത്തെ  പരിശീലനം നൽകിയിരുന്നു.
അമൃതം കർക്കടകം ജില്ലാ-തല ഉദ്-ഘാ-ടനം കല-ക്ടറേറ്റ് അങ്ക-ണ-ത്തിൽ ജില്ലാ പഞ്ചായത്ത്- വൈസ്- പ്രസി-ഡന്റ്- എൻ കെ ഉദ-യ-പ്ര-കാ-ശൻ നിർവ-ഹിച്ചു.- കുടും-ബശ്രീ ജില്ലാ-മി-ഷൻ കോ‐-ഓർഡി-നേ-റ്റർ കെ വി ജ്യോ-തിഷ്- കുമാർ അധ്യ-ക്ഷ-നായി.  
രാവിലെ 11 -മു-തൽ രാത്രി ഏഴുവരെയാണ് മേള നട-ക്കു-ന്ന-ത്-. ഭക്ഷ്യ-മേ-ള-യിൽ പാഴ്-സൽ കൊണ്ടു-പോ-കു-ന്ന-തി-നുള്ള സൗകര്യം ഉണ്ടാ-യി-രി-ക്കും. 
ഔഷധക്കഞ്ഞി കുടിക്കുന്നവർ മത്സ്യമാംസാദികൾ പൂർണമായും ഒഴിവാക്കണം.  ഐഫ്രം യൂണിറ്റ‌് ചീഫ്- എക്-സി-.- ഓഫീ-സർ അജയ-കു-മാർ, ടീം മെമ്പർ രതി എന്നി-വർ സംസാരിച്ചു. അസി.- ജി-ല്ലാ-മി-ഷൻ കോ‐-ഓർഡി-നേ-റ്റർ കെ രാധാ-കൃ-ഷ്-ണൻ സ്വാഗതവും ജില്ലാ പ്രോഗ്രാം മാനേ-ജർ ശോബു നാരാ-യ-ണൻ  നന്ദിയും പറഞ്ഞു.
പ്രധാന വാർത്തകൾ
 Top