കൊടുങ്ങല്ലൂർ
മഴ ശക്തമായതോടെ തീരദേശത്ത് അറപ്പത്തോട് പൊട്ടിച്ചു. ശക്തമായ മഴയിൽ തീരദേശത്തെ തോടുകളും കുളങ്ങളും നിറഞ്ഞുകവിഞ്ഞു. സംസ്ഥാന സർക്കാർ പെരുംതോട് വലിയതോട്പദ്ധതിയിലൂടെയും, പഞ്ചായത്തുകൾ ഇനി ഞാൻ ഒഴുകട്ടെ എന്ന പദ്ധതിയിലൂടെയും തോട് നവീകരണപ്രവർത്തനങ്ങൾ നടത്തിയതുകൊണ്ട് സാധാരണയുള്ള വെള്ളക്കെട്ടില്ലെങ്കിലും ശക്തമായ മഴ തുടർച്ചയായി പെയ്യുന്നത് ഭീഷണിയാവുന്നുണ്ട്.
ഇ ടി ടൈസൺ എംഎൽഎയുടെ നേതൃത്വത്തിലാണ് എറിയാട് എടവിലങ്ങ് പഞ്ചായത്തുകളുടെ അതിർത്തിയിലുള്ള അറപ്പത്തോട് പൊട്ടിച്ച് വെള്ളം കടലിലേക്ക് ഒഴുക്കിയത്. എറിയാട് പഞ്ചായത്ത് പ്രസിഡന്റ് കെ പി രാജൻ, എടവിലങ്ങ് പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു രാധാകൃഷ്ണൻ, പഞ്ചായത്ത് അംഗങ്ങൾ എന്നിവർ നേതൃത്വം നൽകി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..