27 June Monday

കെഎസ്‌കെടിയു പതാക ജാഥയ്‌ക്ക്‌ സ്വീകരണം

വെബ് ഡെസ്‌ക്‌Updated: Wednesday May 18, 2022

കെഎസ്‌കെടിയു സംസ്ഥാന സമ്മേളനം പതാക ജാഥയ്‌ക്ക്‌ മണ്ണുത്തിയിൽ നൽകിയ സ്വീകരണത്തിൽ 
ജാഥാ ക്യാപ്‌റ്റൻ എ ഡി കുഞ്ഞച്ചൻ സംസാരിക്കുന്നു

മണ്ണുത്തി
സാംസ്‌കാരിക തലസ്ഥാന നഗരിയിൽ ഉജ്വല സ്വീകരണങ്ങളേറ്റുവാങ്ങി കെഎസ്‌കെടിയു   സംസ്ഥാന സമ്മേളന പതാക ജാഥ പാലക്കാട്‌ ജില്ലയിലേക്ക്‌ കടന്നു.  18 മുതൽ 22വരെ പാലക്കാട്ടാണ്‌ സംസ്ഥാന സമ്മേളനം.  ചൊവ്വാഴ്‌ച  രാവിലെ മണ്ണുത്തിയിലായിരുന്നു സ്വീകരണം. ജാഥാ ക്യാപ്റ്റൻ എ ഡി കുഞ്ഞച്ചൻ, മാനേജർ   സി രാധാകൃഷ്ണൻ, പി എസ്‌ വിനയൻ എന്നിവർ സംസാരിച്ചു. ഇ ആർ രാജൻ അധ്യക്ഷനായി.  
      കെഎസ്‌കെടിയു   ജില്ലാ സെക്രട്ടറി ടി കെ വാസു, പ്രസിഡന്റ് എം കെ പ്രഭാകരൻ,  ട്രഷറർ വർഗീസ് കണ്ടംകുളത്തി തുടങ്ങിയവരുടെ നേതൃത്വത്തിൽ   ജില്ലാ അതിർത്തിയായ വാണിയമ്പാറ വരെ  ജാഥയെ അനുഗമിച്ചു. 
ഇരുചക്രവാഹനങ്ങളും അകമ്പടിയായി.  വാണിയമ്പാറയിൽ  കെഎസ്‌കെടിയു സംസ്ഥാന സമ്മേളന സ്വാഗതസംഘം ചെയർമാൻ സി കെ രാജേന്ദ്രൻ, സിപിഐ എം ജില്ലാ സെക്രട്ടറി ഇ എൻ സുരേഷ്‌ ബാബു എന്നിവരുടെ നേതൃത്വത്തിൽ ജാഥയെ  വരവേറ്റു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top