തൃശൂർ
വിവിധ ആവശ്യങ്ങുന്നയിച്ച് എൻജിഒ യൂണിയൻ 26ന് സംഘടിപ്പിക്കുന്ന ജില്ലാ മാർച്ചും ധർണയും വിജയിപ്പിക്കുന്നതിന്റെ ഭാഗമായി ജില്ലാ വ്യാപകമായി യൂണിറ്റ്തല പൊതുയോഗങ്ങൾ സംഘടിപ്പിച്ചു.
വിവിധ ഇടങ്ങളിൽ നടന്ന പൊതുയോഗങ്ങൾ എൻജിഒ യൂണിയൻ സംസ്ഥാന സെക്രട്ടറിയറ്റ് അംഗങ്ങളായ കെ വി പ്രഫുൽ, എം കെ വസന്ത, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ കെ മഹേഷ്, ഇ മുഹമ്മദ് ബഷീർ, ഇ നന്ദകുമാർ, പി ബി ഹരിലാൽ, രാജമ്മ രഘു തുടങ്ങിയവർ ഉദ്ഘാടനം ചെയ്‌തു.
കേന്ദ്രസർക്കാരിന്റെ ജനവിരുദ്ധനയങ്ങൾ തിരുത്തുക, കേരള സർക്കാരിന്റെ ജനപക്ഷ ബദൽനയങ്ങൾ ഉയർത്തിപ്പിടിക്കുക, നിർവചിക്കപ്പെട്ട പെൻഷൻ പദ്ധതി നടപ്പാക്കുക, പങ്കാളിത്ത പെൻഷൻ പുനഃപരിശോധനാ സമിതി റിപ്പോർട്ടിന്മേൽ തുടർനടപടി സ്വീകരിക്കുക, ജനോന്മുഖ സിവിൽ സർവീസിനായി അണിനിരക്കുക, കേന്ദ്ര സംസ്ഥാന സാമ്പത്തിക ബന്ധങ്ങൾ പുനഃസംഘടിപ്പിക്കുക, വർഗീയതയെ ചെറുക്കുക എന്നീ മുദ്രാവാക്യങ്ങളുയർത്തിയാണ് മാർച്ചും ധർണയും സംഘടിപ്പിക്കുന്നത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..