02 July Saturday

ലൈഫ് പദ്ധതി: വീടുകളുടെ 
താക്കോൽ കൈമാറി

വെബ് ഡെസ്‌ക്‌Updated: Wednesday May 18, 2022

പറപ്പൂക്കരയിൽ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഇ കെ അനൂപ് വീടിന്റെ ഉടമയായ നാലത്ത് വീട്ടിൽ മണി കുട്ടന് താക്കോൽ കൈമാറുന്നു

മറ്റത്തൂർ
സംസ്ഥാന സർക്കാരിന്റെ ഒന്നാം വാർഷികം രണ്ടാം 100 ദിന കർമ പരിപാടിയുടെ ഭാഗമായി ലൈഫ് മിഷൻ പദ്ധതി പ്രകാരം നിർമാണം പൂർത്തീകരിച്ച വീടുകളുടെ താക്കോൽ കൈമാറ്റവും മറ്റത്തൂർ  പഞ്ചായത്തുതല ഉദ്ഘാടനവും ഗൃഹപ്രവേശന ചടങ്ങും പഞ്ചായത്ത് പ്രസിഡന്റ്‌ അശ്വതി വിബി നിർവഹിച്ചു.  വൈസ് പ്രസിഡന്റ്‌  കെ വി ഉണ്ണികൃഷ്ണൻ അധ്യക്ഷനായി. സ്ഥിരം സമിതി അധ്യക്ഷരായ വി എസ്  നിജിൽ, സനല ഉണ്ണികൃഷ്ണൻ, ദിവ്യ സുധീഷ്, പതിനാലാം വാർഡ് അംഗം കെ എസ്  സൂരജ്, പതിനഞ്ചാം വാർഡ് ഹിതേഷ്, വിഇഒ അഖിൽ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. 34 വീടുകളുടെ താക്കോൽ കൈമാറ്റവും ഗൃഹപ്രവേശനവും നടത്തി.
പറപ്പൂക്കര
ലൈഫ് ഭവന പദ്ധതി പ്രകാരം പറപ്പൂക്കര പഞ്ചായത്തിൽ പൂർത്തീകരിച്ച 9 വീടുകളുടെ പഞ്ചായത്ത്‌തല ഗൃഹപ്രവേശന പരിപാടി മുത്രത്തിക്കരയിൽ നടന്നു. പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഇ കെ അനൂപ് വീടിന്റെ ഉടമയായ നാലത്ത് വീട്ടിൽ മണി കുട്ടന് താക്കോൽ കൈമാറി. പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ എം കെ ഷൈലജ അധ്യക്ഷയായി.  കെ സി പ്രദീപ്‌, ബീന സുരേന്ദ്രൻ, റീന ഫ്രാൻസിസ് എന്നിവർ സംസാരിച്ചു. 
ആരോഗ്യ-വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ എൻ എം പുഷ്‌പാകരൻ സ്വാഗതവും പഞ്ചായത്ത്‌ സെക്രട്ടറി ജി സബിത നന്ദിയും പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top