18 June Friday

18 വയസ്സിനു മുകളിലുള്ളവർക്ക് വാക്സിനേഷൻ ആരംഭിച്ചു

വെബ് ഡെസ്‌ക്‌Updated: Tuesday May 18, 2021

വാക്സിനേഷൻ

തൃശൂർ 
18 വയസ്സിനും 44 വയസ്സിനും ഇടയിൽ പ്രായമുള്ള മുൻഗണന വിഭാഗക്കാർക്കുള്ള വാക്സിനേഷൻ ജില്ലയിൽ ആരംഭിച്ചെങ്കിലും വാക്സിൻ സ്വീകരിച്ചവരുടെ എണ്ണം കുറവ്.  കഴിഞ്ഞ ദിവസം വന്ന 5000 ഓളം അപേക്ഷകളിൽ 120 പേർക്ക് മാത്രമാണ് വാക്സിൻ അനുമതി നൽകാൻ കഴിഞ്ഞുള്ളു. രജിസ്റ്റർ ചെയ്യുമ്പോൾ നിർദേശിക്കുന്ന വിവരങ്ങൾ കൃത്യമായി നൽകാത്തതിനാലാണ് മറ്റുള്ള അപേക്ഷകൾ തള്ളിപ്പോയത്. ഇതിൽ തന്നെ 40 പേർക്ക് മാത്രമാണ് തിങ്കളാഴ്ച വാക്സിൻ നൽകിയത്.
30000 ഡോസ് കോവിഷീൽഡും 12000 ഡോസ് കോവാക്സിനും ആണ് സ്റ്റോക്കുള്ളത്. ഈ വിഭാഗത്തിന് നൽകാൻ വേണ്ടി മാത്രം എത്തിച്ചതാണ് ഇത്‌. സർക്കാർ കേന്ദ്രങ്ങളിൽ മാത്രമാണ് ഇവ നൽകുന്നത്. ജില്ലയിൽ മുൻഗണനാ ലിസ്റ്റിൽ ഏതാണ്ട് ഒന്നേകാൽ ലക്ഷം ആളുകൾ ഉണ്ടെന്നാണ് കണക്ക്. അതിനാൽ വാക്സിൻ എല്ലാ സ്ഥാപനങ്ങളിലും എത്തിച്ചു. എന്നാൽ അപേക്ഷകളിലെ പാകപ്പിഴവും രോഗ വിവരങ്ങൾ കാണിക്കുന്ന സർട്ടിഫിക്കറ്റിൽ വിവരങ്ങൾ കൃത്യമായി രേഖപ്പെടുത്താത്തതും മൂലം അപേക്ഷ തള്ളും. അതോടെ ഒരു  ദിവസം നൽകാൻ നിശ്ചയിക്കുന്ന വാക്സിൻ നൽകാൻ കഴിയാതെ വരുന്ന സ്ഥിതി ആണ്. അനുബന്ധരോഗമുള്ള മുൻഗണന ക്രമത്തിലുള്ളവർക്ക് കേരള സർക്കാർ വാങ്ങിയ വാക്സിനാണ് നൽകുന്നത്. മുൻഗണന ലഭിക്കുന്നതിനായി 20 രോഗം ചേർത്തിട്ടുള്ള ലിസ്റ്റ് വെബ്‌സൈറ്റിൽ ചേർത്തിട്ടുണ്ട്. അതിൽ ഏതെങ്കിലും അസുഖം ഉള്ളവർ ഡോക്ടറുടെ ഒപ്പ് നൽകി സർട്ടിഫിക്കറ്റ് അപ്‌ലോഡ് ചെയ്‌താൽ മുൻഗണന അനുസരിച്ച്‌ വാക്സിൻ ലഭിക്കും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top