16 September Monday

‘ഉണർവിലേക്ക്' ശിൽപ്പശാല

വെബ് ഡെസ്‌ക്‌Updated: Saturday May 18, 2019
തൃശൂർ
തൃശൂർ സമഗ്ര ശിക്ഷയുടെ   സഹകരണത്തോടെ തൃശൂർ ഡയറ്റ് 'ഉണർവിലേക്ക്' എന്ന പേരിൽ ശിൽപ്പശാല സംഘടിപ്പിച്ചു.  തൃശൂർ വിദ്യാഭ്യാസ ജില്ലയിലെ 50 കുട്ടികളിൽ കുറവുള്ള വിദ്യാലയങ്ങളിലെ പ്രധാനാധ്യാപകർ, പിടിഎ പ്രസിഡന്റുമാർ, സ്കൂൾ മാനേജർമാർ, എസ്എംസി അംഗം എന്നിവർക്കായാണ‌് ശിൽപ്പശാല നടത്തിയത‌്.കുട്ടികൾ കുറഞ്ഞ വിദ്യാലയങ്ങളെ മികവിലേക്ക് ഉയർത്തുന്നതിനായി കർമപദ്ധതി ശിൽപ്പശാലയിൽ രൂപപ്പെടുത്തി. 
ശിൽപ്പശാല ഡയറ്റ് പ്രിൻസിപ്പൽ കെ ആർ വിശ്വംഭരൻ ഉദ്ഘാടനം ചെയ്തു. പൊതുവിദ്യാഭ്യാസ സംരക്ഷണ മിഷൻ ജില്ലാ കോർഡിനേറ്റർ സിദ്ധിഖ് മാസ്റ്റർ അധ്യക്ഷനായി.  ഡിഡി ഇ അരവിന്ദാക്ഷൻ, ഡിഇഒ ഡോ.മനോഹർ ജവഹർ, എഇഒമാരായ ജയശ്രീ, ഷീബ, അജിതകുമാരി    ഡയറ്റ് ലക്ചറർ  എൻ കെ രമേഷ്  എന്നിവർ സംസാരിച്ചു.
പ്രധാന വാർത്തകൾ
 Top