27 May Monday
ആർഎസ്എസ് ആക്രമണം

ഡിവൈഎഫ‌്ഐ പ്രവർത്തകൻ ആശുപത്രിയിൽ

വെബ് ഡെസ്‌ക്‌Updated: Thursday Apr 18, 2019
മണ്ണുത്തി 
താണിക്കുടം കള്ളായി പ്രദേശത്ത് എൽഡിഎഫ് തെരഞ്ഞെടുപ്പ് പ്രവർത്തനത്തിനിറങ്ങിയ യുവാവിനെ ആർഎസ്എസ‌ുകാരൻ ആക്രമിച്ചു. കള്ളായി കൂത്തുപറമ്പിൽ തങ്കപ്പന്റെ മകൻ കെ ടി രാഹുലി(25)നാണ് ആക്രമണത്തിൽ പരിക്കേറ്റത്. ഡിവൈഎഫ്ഐ താണിക്കുടം യൂണിറ്റ് സെക്രട്ടറിയും  പികെ എസ് ഏരിയ കമ്മിറ്റി അംഗവുമാണ് രാഹുൽ. ബിജെപിയുടെ സജീവപ്രവർത്തകനായ പട്ടിയാംപുള്ളി  ശശിയാണ് തന്നെ ആക്രമിച്ചതെന്ന് രാഹുൽ പറഞ്ഞു . എൽഡിഎഫ് സ്ഥാനാർഥി രാജാജി മാത്യു തോമസിനെ വിജയിപ്പിക്കണം എന്നാവശ്യപ്പെട്ടുള്ള നോട്ടീസ് വിതരണം ചെയ്യുന്നതിനിടെയാണ് ആക്രമണമുണ്ടായത് .വീടുകൾ കയറി നോട്ടീസ് വിതരണം ചെയ്യുന്നത് കണ്ട ശശി രാഹുലിന്റെയും സുഹൃത്തുക്കളുടെയും അടുത്തേക്ക് ഇരുമ്പുപൈപ്പുമായി വരികയും  ജാതിപ്പേര‌് വിളിച്ച‌് ആക്ഷേപിക്കുകയും തുടർന്ന‌്  ആക്രമിക്കുകയുമായിരുന്നു . പരിക്കേറ്റ രാഹുലിനെ തൃശൂർ ദയ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ ഡിവൈഎഫ്ഐ താണിക്കുടം മേഖലാ കമ്മിറ്റിയും പികെഎസ് മണ്ണുത്തി ഏരിയ കമ്മിറ്റിയും പ്രതിഷേധിച്ചു. വിയ്യൂർ പൊലീസിൽ പരാതി നൽകി.
പ്രധാന വാർത്തകൾ
 Top