25 February Thursday

262 രോഗികൾ; 433 പേർക്ക്‌ രോഗമുക്തി

വെബ് ഡെസ്‌ക്‌Updated: Monday Jan 18, 2021

തൃശൂർ

ഞായാറാഴ്ച  262 പേർക്കുകൂടി കോവിഡ്- സ്ഥിരീകരിച്ചു. 433 പേർ രോഗമുക്തരായി. സമ്പർക്കം വഴി 249 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 
കൂടാതെ നാല്‌ ആരോഗ്യ പ്രവർത്തകർക്കും  സംസ്ഥാനത്തിന് പുറത്തുനിന്നെത്തിയ രണ്ടുപേർക്കും രോഗ ഉറവിടം അറിയാത്ത ഏഴുപേർക്കും രോഗബാധയുണ്ടായിട്ടുണ്ട്.
രോഗബാധിതരിൽ 60 വയസ്സിനുമുകളിൽ 49 പുരുഷന്മാരും 41 സ്ത്രീകളും പത്ത് വയസ്സിനു താഴെ 12 ആൺകുട്ടികളും 12 പെൺകുട്ടി
കളുമുണ്ട്. 
ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 5192 ആണ്. തൃശൂർ സ്വദേശികളായ 104 പേർ മറ്റു ജില്ലകളിൽ ചികിത്സയിലുണ്ട്‌. ജില്ലയിൽ ഇതുവരെ കോവിഡ് സ്ഥിരീകരിച്ച 81,504 പേരിൽ 75,923 പേരാണ് ആകെ രോഗമുക്തരായത്.  
പുതുതായി ചികിത്സയിൽ പ്രവേശിച്ച 435 പേരിൽ 108 പേർ ആശുപത്രിയിലും 327 
പേർ വീടുകളിലുമാണ്. 4324 സാമ്പിളുകളാണ് പരിശോധനയ്‌ക്കെടുത്തത്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top