29 February Saturday
ശാസ്‌ത്രീയ ഇന്ത്യ, മതനിരപേക്ഷ ഇന്ത്യ

ഭരണഘടനാ സംരക്ഷണത്തിന്‌ കൈകോർത്ത്‌

വെബ് ഡെസ്‌ക്‌Updated: Saturday Jan 18, 2020

ശാസ്ത്രസാഹിത്യ പരിഷത്ത് ജില്ലാകമ്മിറ്റി സംഘടിപ്പിച്ച ഭരണഘടനാ സംരക്ഷണ റാലി

തൃശൂർ
ശാസ്‌ത്രീയ ഇന്ത്യ, മതനിരപേക്ഷ ഇന്ത്യ എന്ന മുദ്രാവാക്യമുയർത്തി  ശാസ്ത്രസാഹിത്യ പരിഷത്ത്   ജില്ലാകമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഭരണഘടനാ സംരക്ഷണ സദസ്സും റാലിയും സംഘടിപ്പിച്ചു. തൃശൂരിലെ സർവകലാശാലകളിലെയും കോളേജുകളിലെയും ഗവേഷണ സ്ഥാപനങ്ങളിലെയും ശാസ്ത്രജ്ഞരും അധ്യാപകരും വിദ്യാർഥികളും പൊതുജനങ്ങളോടും സാമൂഹ്യ പ്രവർത്തകരോടും കൈകോർത്ത് തെരുവിലിറങ്ങി.   കാർഷിക സർവകലാശാല ശാസ്ത്രജ്ഞൻ ഡോ.ജിജു പി അലക്സ്  ഉദ്ഘാടനം ചെയ്തു.  സാമ്പത്തിക മാന്ദ്യം, പട്ടിണി, തൊഴിലില്ലായ്മ തുടങ്ങിയ പ്രശ്നങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാനാണ് പുതിയ നിയമനിർമാണങ്ങളും വിഭജനത്തിന്റെ രാഷ്ട്രീയവും ഭരണാധികാരികൾ പ്രയോഗിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഡോ.കാവുമ്പായി ബാലകൃഷ്ണൻ അധ്യക്ഷനായി. പ്രൊഫ.സി വിമല, പ്രൊഫ. കെ ആർ ജനാർദനൻ എന്നിവർ സംസാരിച്ചു.   ജില്ലാപ്രസിഡന്റ്‌  കെ എസ് ജയ സ്വാഗതവും ജില്ലാസെക്രട്ടറി ടി സത്യനാരായണൻ നന്ദിയും പറഞ്ഞു.
 
പ്രധാന വാർത്തകൾ
 Top