Deshabhimani

കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രി പുതിയ കെട്ടിടം ഉടൻ പ്രവർത്തന സജ്ജമാകും

വെബ് ഡെസ്ക്

Published on Nov 18, 2024, 12:09 AM | 0 min read

കൊടുങ്ങല്ലൂർ 
താലൂക്ക് ആശുപത്രിയിലെ പുതിയ കെട്ടിടം ഉടൻ പ്രവർത്തനസജ്ജമാക്കുന്നതിന് നടപടി സ്വീകരിക്കുമെന്ന് ജില്ലാ കലക്ടർ അർജുൻ പാണ്ഡ്യൻ. നിര്‍മാണം പൂർത്തിയായ അഞ്ചുനില  കെട്ടിടത്തിൽ ഫയർ ആൻഡ് സേഫ്റ്റി അനുമതി ലഭിക്കുന്നതിന് ആശുപത്രിയിൽ ചേർന്ന യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. നഗരസഭാ ചെയർപേഴ്സൺ ടി കെ ഗീത, ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ എൽസി പോൾ, ഡിഎംഒ ശ്രീദേവി, ഡെപ്യൂട്ടി ഡിഎംഒ ഷീജ, സുപ്രണ്ട് ഡോ. ശ്യാം, ഡെപ്യൂട്ടി തഹസിൽദാർ അജിത കരുൺ, എൽആർ തഹസിൽദാർ സുമ ഡി. നായർ എന്നിവർ സംസാരിച്ചു.


deshabhimani section

Related News

0 comments
Sort by

Home